ആറു മാസം മുമ്പ് സര്‍ക്കാര്‍ അച്ചടി തുടങ്ങിയെന്നു പറയുന്ന 2000 രൂപ നോട്ടില്‍ രണ്ടു മാസം മുമ്പ് റിസര്‍വ് ബാങ്ക് ഗവര്‍ണറായ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് വന്നതെങ്ങനെ?

യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ എടുത്ത അടിയന്തിര തീരുമാനമാണ് നോട്ടു പിന്‍വലിക്കലും പുതിയ നോട്ടിറക്കലുമെന്നാണ് ഈ കാര്യം തെളിയിക്കുന്നതെന്നും സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ പറയുന്നു. പുറത്തിറക്കിയ 2000 രൂപയുടെ നോട്ടില്‍ പുതിയ സുരക്ഷാ ക്രമീകരണങ്ങളൊരുക്കാന്‍ സമയം ലഭിച്ചില്ലെന്ന ആരോപണം നിലനിക്കേയാണ് ഈ പ്രശ്‌നവും ഇയര്‍ന്നു വന്നിട്ടുള്ളത്.

ആറു മാസം മുമ്പ് സര്‍ക്കാര്‍ അച്ചടി തുടങ്ങിയെന്നു പറയുന്ന 2000 രൂപ നോട്ടില്‍ രണ്ടു മാസം മുമ്പ് റിസര്‍വ് ബാങ്ക് ഗവര്‍ണറായ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് വന്നതെങ്ങനെ?

പ്രഗത്ഭരായ സാമ്പത്തിക വിദഗ്ധരുടെ ഉപദേശങ്ങളോടെ വളരെ ആലോചിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തോടെ 6 മാസം മുമ്പേ അച്ചടി തുടങ്ങിയ 2000 രൂപ നോട്ടില്‍ രണ്ടു മാസം മുമ്പ് റിസര്‍വ് ബാങ്ക് ഗവര്‍ണറായ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് വന്നതെങ്ങനെയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ആറുമാസം മുമ്പ് അച്ചടി തുടങ്ങിയെങ്കില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ റരഖുറാം രാജന്റെ ഒപ്പാണ് വരേണ്ടിയിരുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.


urjit-patel-rbi-governor-bcclയാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ എടുത്ത അടിയന്തിര തീരുമാനമാണ് നോട്ടു പിന്‍വലിക്കലും പുതിയ നോട്ടിറക്കലുമെന്നാണ് ഈ കാര്യം തെളിയിക്കുന്നതെന്നും സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ പറയുന്നു. പുറത്തിറക്കിയ 2000 രൂപയുടെ നോട്ടില്‍ പുതിയ സുരക്ഷാ ക്രമീകരണങ്ങളൊരുക്കാന്‍ സമയം ലഭിച്ചില്ലെന്ന ആരോപണം നിലനിക്കേയാണ് ഈ പ്രശ്‌നവും ഇയര്‍ന്നു വന്നിട്ടുള്ളത്. പിന്‍വലിച്ച 500,1000 നോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ മാത്രമേ ഇതിനുള്ളൂവെന്നും ഡിസൈനില്‍ മാത്രമാണ് വ്യത്യാസമെന്നും നേരത്തേ ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അധികാരത്തിലേറിയപ്പോള്‍ തന്നെ കള്ളപ്പണം തടയുന്നതിനുള്ള ഹോംവര്‍ക്ക് മോദി ആരംഭിച്ചിരുന്നുവെന്നാണ് നോട്ട് പിന്‍വലിക്കലിനോടനുബന്ധിച്ച് സംഘപരിവാര്‍ പ്രചരിപ്പിച്ചത്. പുതിയ നോട്ടിന്റെ അച്ചടി ആറുമാസം മുമ്പ് തുടങ്ങിയതാണെന്നും നോട്ടുക്ഷാമം മറികടക്കാന്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായ ശേഷമാണ് നവംബര്‍ എട്ടിന് മോദി നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയതെന്നും പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ അങ്ങനെ ആറുമാസം മുമ്പ് പുതിയ നോട്ട് അച്ചടിക്കുന്ന നടപടി ആരംഭിച്ചുവെങ്കില്‍ എങ്ങനെയാണ് സെപ്തംബർ രണ്ടിനു  അധികാരത്തിലേറിയ ഊര്‍ജ്ജിത് പട്ടേലിന്റെ ഒപ്പ് നോട്ടില്‍ കാണുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

Read More >>