രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരും, സാമൂഹിക സംഘര്‍ഷങ്ങളും തൊഴിലില്ലായ്മയും വര്‍ദ്ധിക്കും; നോട്ടു നിരോധനത്തിന്റെ അനന്തരഫലങ്ങള്‍ വ്യക്തമാക്കി സര്‍വ്വേ ഫലം

നോട്ടുനിരോധനത്തെ തുടര്‍ന്ന് സമൂഹത്തില്‍ പെട്ടെന്നുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, ഹ്രസ്വകാല പ്രത്യാഘാതങ്ങള്‍, ഇടക്കാല പ്രത്യാഘാതങ്ങള്‍ എന്നിങ്ങനെ തിരിച്ചാണ് സര്‍വ്വേ ഫലം പുറത്തു വന്നിരിക്കുന്നത്. പണം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ വ്യാപാരം, മറ്റു അനൗദ്യോഗിക വ്യാപാരങ്ങള്‍ തുടങ്ങിയ മേഖലകള്‍ നോട്ട് നിരോധനം മൂല ഏറ്റവും വലിയ തകര്‍ച്ച നേരിടുമെന്നും സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരും, സാമൂഹിക സംഘര്‍ഷങ്ങളും തൊഴിലില്ലായ്മയും വര്‍ദ്ധിക്കും; നോട്ടു നിരോധനത്തിന്റെ അനന്തരഫലങ്ങള്‍ വ്യക്തമാക്കി സര്‍വ്വേ ഫലം

നോട്ടു നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് പോളിസി നടത്തിയ സര്‍വ്വേയില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. അപ്രതീക്ഷിതമായ തീരുമാനത്തിലൂടെ നോട്ടു നിരോധിച്ചത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ക്കുമെന്നും സാമൂഹിക സംഘര്‍ഷത്തിന് ഇടയാക്കുമെന്നും സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മ അടക്കമുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കറന്‍സി നിരോധനം സൃഷ്ടിക്കുമെന്നാണണ് കണ്ടെത്തലുകള്‍.


നോട്ടുനിരോധനത്തെ തുടര്‍ന്ന് സമൂഹത്തില്‍ പെട്ടെന്നുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, ഹ്രസ്വകാല പ്രത്യാഘാതങ്ങള്‍, ഇടക്കാല പ്രത്യാഘാതങ്ങള്‍ എന്നിങ്ങനെ തിരിച്ചാണ് സര്‍വ്വേ ഫലം പുറത്തു വന്നിരിക്കുന്നത്. പണം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ വ്യാപാരം, മറ്റു അനൗദ്യോഗിക വ്യാപാരങ്ങള്‍ തുടങ്ങിയ മേഖലകള്‍ നോട്ട് നിരോധനം മൂല ഏറ്റവും വലിയ തകര്‍ച്ച നേരിടുമെന്നും സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. നഗര പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളുടെ അഭാവം വളരെ കൂടുതലാണ്. ഇത് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്കു മുകളില്‍ അതിദയനീയമായ അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു.

നോട്ടുനിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ നിന്നും എത്രത്തോളം കറന്‍സികള്‍ ഇല്ലാതായി, പകരം എത്രത്തോളം പുതിയ കറന്‍സികള്‍ എത്തി എന്നുള്ളതിനെ ആശ്രയിച്ചായിരിക്കും ഇടക്കാല സാമ്പത്തികാവസ്ഥ കണക്കാക്കാനാകുകയെന്നും വിദഗ്ദര്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ക്രയവിക്രയ ഉപാധികളില്‍ പ്രധാനമായിരുന്നു 1000, 500 രൂപയുടെ നോട്ടുകള്‍. ഈ നോട്ടുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ വിപണിയില്‍ നിന്നും പിന്‍വലിച്ചത് രാജ്യത്തിന്റെ സമ്പദ്ഘടനയെ പിന്നോട്ടടിക്കുമെന്നും സര്‍വ്വേഫലം സൂചിപ്പിക്കുന്നു.

പണത്തിന്റെ ഉപയോഗം ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള ഇടപാടുകള്‍ മാത്രമായി ചുരുക്കുന്നത് ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുകയെന്നും സൂചിപ്പിക്കുന്നു. ഇതുമൂലം ജനങ്ങളുടെ വരുമാനം ഇടിയുകയും തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഈ അവസ്ഥ സാമുഹകി സംഘര്‍ഷങ്ങളിലേക്കു വഴി തുറക്കുമെന്നും സര്‍വ്വേ ഫലങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

നോട്ടുനിരോധനത്തിന്റെ പെട്ടെന്നുള്ള ഫലം എന്നു പറയുന്നത് വിപണിയെ ക്ഷയിപ്പിക്കലാണ്. നോട്ടുകള്‍ പിന്‍വലിച്ചതും പണം പിന്‍വലിക്കുന്നതിനു നിയന്ത്രണം വച്ചതും ജനങ്ങളുടെ വിപണിയുമായുള്ള ബന്ധത്തെ കാര്യമായി ബാധിക്കും. ഇപ്പോള്‍ത്തന്നെ വിപണിയില്‍ പണത്തിന്റെ വിതരണം അപകടകരമാം വിധം കുറഞ്ഞിരിക്കുകയാണ്. വിപണിയില്‍ ആവശ്യക്കാര്‍ കുറയുന്നതു വിലകുറയാന്‍ ഇടയാക്കും എന്നുള്ളതാണ് സാധാരണരീതി. പക്ഷേ ഇവിടെ ആവശ്യക്കാര്‍ കുറയുന്നതു പണത്തിന്റെ അഭാവം മൂലമാണെന്നുള്ളതിനാല്‍ നേരേ വിപരീതമായ ഫലമായിരിക്കും വിപണിയില്‍ ഉണ്ടാകുക.

ഹ്രസ്വകാല ഫലങ്ങള്‍ അതിലും ഭീകരമാണ്. രാജ്യത്ത് പിന്‍വലിച്ച കറന്‍സികളുടെ മൂലത്തിനനുസരിച്ചുള്ള പുതിയ നോട്ടുകള്‍ വിപണിയില്‍ എത്താന്‍ വൈകുന്നിടത്തോളം കാലം അത് കൃഷി, ഓട്ടോമൊബൈല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളെ ഗുരുതരമായി ബാധിക്കുമെന്നുള്ള കാര്യം ഉറപ്പാണ്. ഉത്തരേന്ത്യയിലെ കൃഷി മേഖലകള്‍ പൂര്‍ണ്ണമായും ആശ്രയിക്കുന്നത് നേരിട്ടുള്ള പണമിടപാടുകളെയാണ്. എന്നാല്‍ നോട്ടു നിരോധനം വന്നതോടെ കാര്‍ഷിക രംഗത്തെ അത്ു സാരമായി ബാധിച്ചിട്ടുണ്ട്. കാര്‍ഷിക രംഗത്തെ തകര്‍ച്ച ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ നട്ടെല്ല് തകര്‍ക്കുന്ന പ്രഹരമാണെന്നും സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇടക്കാല ഫലങ്ങള്‍ ബാങ്കിംഗ് മേഖലയെ ാശ്രയിച്ചുള്ളവയാണ്. നോട്ടുനിരോധനവും സാമ്പത്തിക ഉപരോധവും മൂലം ബാങ്കിംഗ് മേഖലയില്‍ പണമെത്തുമെങ്കിലും വായ്പകള്‍ക്കുള്ള ആവശ്യക്കാര്‍ കുറയുമെന്ന് സര്‍മവ്വ ഫലങ്ങള്‍ പറയുന്നു. ബാങ്കുകളുടെ പ്രധാന വരുമാന മാര്‍ഗ്ഗം വായ്പകളാണെന്നിരിക്കേ ഇതു വരും കാലങ്ങളില്‍ ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുമെന്നും സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല നോട്ടു നിരോധനം കള്ളപ്പണം തടയാന്‍ അനുയോജ്യമായ മാര്‍ഗമല്ലെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണക്കാര്‍ കറന്‍സി രൂപത്തില്‍ അവരുടെ നിക്ഷേപം സൂക്ഷിക്കാറില്ലെന്നുള്ളതുതന്നെയെന്നാണ് അതിനു കാരണമായി സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Read More >>