ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വിമാനമിറക്കി ഇന്ത്യന്‍ വ്യോമസേന

ഇന്ത്യയുടെ പ്രതികരണ ശക്തി ചൈനയെ ബോധ്യപ്പെടുത്തുന്നതിനുള്ള നീക്കമായാണ് ഇതിനെ നിരീക്ഷകര്‍ ഈ നീക്കത്തെ കാണുന്നത്. അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ട് അന്താരാഷ്ട്ര അതിര്‍ത്തിയോടു വളരെ അടുത്താണ്. ചൈനാ അതിര്‍ത്തിയിലേക്ക് ഇവിടെനിന്നു വെറും 29 കിലോമീറ്ററാണുള്ളത്.

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വിമാനമിറക്കി ഇന്ത്യന്‍ വ്യോമസേന

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വിജയകരമായി വിമാനമിറക്കി ഇന്ത്യന്‍ വ്യോമസേന . അരുണാചല്‍ പ്രദേശിലെ മെച്ചുക അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ടിലാണ് വ്യോമസേന സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ലാന്‍ഡ് ചെയ്തത്. 150ല്‍ അധികം ആളുകളെ വഹിക്കാന്‍ കഴിയുന്ന വിമാനമാണ് സി17 ഗ്ലോബ് മാസ്റ്റര്‍.

ഇന്ത്യയുടെ പ്രതികരണ ശക്തി ചൈനയെ ബോധ്യപ്പെടുത്തുന്നതിനുള്ള നീക്കമായാണ് ഇതിനെ നിരീക്ഷകര്‍ ഈ നീക്കത്തെ കാണുന്നത്. അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ട് അന്താരാഷ്ട്ര അതിര്‍ത്തിയോടു വളരെ അടുത്താണ്. ചൈനാ അതിര്‍ത്തിയിലേക്ക് ഇവിടെനിന്നു വെറും 29 കിലോമീറ്ററാണുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് 6,200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മെച്ചുകയില്‍ ഇതാദ്യമായാണ് ഒരു വിമാനം ഇറങ്ങുന്നത്.


മെച്ചുക ടൗണില്‍നിന്നു 40 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇന്ത്യ-ചൈന രാജ്യങ്ങളുടെ തര്‍ക്കവിഷമായ മക്‌മോഹന്‍ ലൈന്‍. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ സൈന്യത്തെ എല്ലാ ഭാഗങ്ങളിലേക്കും അതിവേഗത്തില്‍ ഇവിടെനിന്നു വിന്യസിക്കാന്‍ കഴിയും.

ചൈനീസ് അതിര്‍ത്തിയില്‍ കനാല്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളെ ചൈനീസ് സൈന്യം തടഞ്ഞു മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനമിറക്കല്‍. ലേ നഗരത്തിന് 250 കിലോമീറ്റര്‍ കിഴക്കുമാറി ദെംചോക്കിലാണ് കനാല്‍ നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളെ ചൈനീസ് സൈന്യം തടഞ്ഞത്.

Read More >>