സമഗ്രവികസനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്; ഗുജറാത്ത് ആദ്യ അഞ്ചിനു വെളിയില്‍

പട്ടികയില്‍ അവസാന സ്ഥാനത്ത് ഝാര്‍ഖണ്ഡാണ്. ഗുജറാത്ത് ആറാമതും മധ്യപ്രദേശ് പതിനൊന്നാം സ്ഥാനത്തുമുണ്ട്. രാജസ്ഥാന്‍ പതിമൂന്നാം സ്ഥാനത്താണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യാടുഡെ വാരികയ്ക്കുവേണ്ടി ഇന്‍ഡിക്കസ് അനലിറ്റിക്സാണ് സര്‍വേ സംഘടിപ്പിച്ചത്.

സമഗ്രവികസനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്; ഗുജറാത്ത് ആദ്യ അഞ്ചിനു വെളിയില്‍

സമഗ്ര വികസനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഇന്ത്യാടുഡെ വാരികയുടെ ദേശീയ സര്‍വേ റിപ്പോര്‍ട്ടിലാണ് കേരളം ഒന്നാം സ്ഥാനം കൈയടക്കിയത്. ആരോഗ്യം, ക്രമസമാധാനം, പരിസ്ഥിതി എന്നീ മേഖലകളില്‍ നടന്ന സര്‍വേപ്രകാരം പ്രസ്തുത മേഖലകളില്‍ കേരളം ഒന്നാം സ്ഥാനത്താണ്.

വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം രണ്ടാമതും കൃഷിയില്‍ മൂന്നാം സ്ഥാനത്തും കേരളമുണ്ട്. മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്നാട് രണ്ടാമതും ആന്ധ്ര മൂന്നാമതുമാണ്. പത്തു മേഖലകളെയാണ് മികച്ച സംസ്ഥാനത്തെ കണ്ടെത്തുന്നതിനായി സര്‍വ്വേയില്‍ പരിഗണിച്ചിരിക്കുന്നത്.


പട്ടികയില്‍ അവസാന സ്ഥാനത്ത് ഝാര്‍ഖണ്ഡാണ്. ഗുജറാത്ത് ആറാമതും മധ്യപ്രദേശ് പതിനൊന്നാം സ്ഥാനത്തുമുണ്ട്. രാജസ്ഥാന്‍ പതിമൂന്നാം സ്ഥാനത്താണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യാടുഡെ വാരികയ്ക്കുവേണ്ടി ഇന്‍ഡിക്കസ് അനലിറ്റിക്സാണ് സര്‍വേ സംഘടിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന സര്‍വേയില്‍ രണ്ടാമതും 2014 ല്‍ മൂന്നാം സ്ഥാനത്തുമായിരുന്നു കേരളത്തിന്റെ സ്ഥാനം. വലിയ സംസ്ഥാനങ്ങളെയും ചെറിയ സംസ്ഥാനങ്ങളെയും രണ്ടായി തിരിച്ചാണ് സര്‍വ്വേ തയ്യാറാക്കിയിരിക്കുന്നത്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഗോവയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ പുതുച്ചേരിയും ദില്ലിയുമുണ്ട്.

Read More >>