നോട്ടു പിന്‍വലിക്കല്‍ നടപടി സൃഷ്ടിച്ചത് വന്‍ സാമ്പത്തിക അരക്ഷിതാവസ്ഥ; രൂപയുടെ മൂല്യം 70ല്‍ എത്തുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ തകര്‍ച്ചയാണ് കാണിക്കുന്നത്. വെള്ളിയാഴ്ച 68.13 ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ രൂപ തിങ്കളാഴ്ച വിപണി ഉണര്‍ന്നപ്പോള്‍ തന്നെ 68.27ലേക്ക് വീണു. ചൊവ്വാഴ്ച മൂല്യം അതിലും താഴുമെന്നാണ് സൂചനകള്‍. ഏറെ താമസിക്കാതെ രൂപയുടെ മൂല്യം 70ല്‍ എത്തുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.

നോട്ടു പിന്‍വലിക്കല്‍ നടപടി സൃഷ്ടിച്ചത് വന്‍ സാമ്പത്തിക അരക്ഷിതാവസ്ഥ; രൂപയുടെ മൂല്യം 70ല്‍ എത്തുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

രാജ്യത്ത് നോട്ടു പിന്‍വലിക്കല്‍ നടപടി സൃഷ്ടിച്ചത് സാമ്പത്തിക അരക്ഷിതാവസ്ഥ. ബ്രെക്സിറ്റിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് നോട്ട് അസാധുവാക്കലിനു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികളെ ബാധിച്ചിരിക്കുന്നത്. വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ച നോട്ട് നിരോധനം രൂപയുടെ മൂല്യവും കുത്തനെ തകര്‍ത്തിരിക്കുകയാണ്.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ തകര്‍ച്ചയാണ് കാണിക്കുന്നത്. വെള്ളിയാഴ്ച 68.13 ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ രൂപ തിങ്കളാഴ്ച വിപണി ഉണര്‍ന്നപ്പോള്‍ തന്നെ 68.27ലേക്ക് വീണു. ചൊവ്വാഴ്ച മൂല്യം അതിലും താഴുമെന്നാണ് സൂചനകള്‍. ഏറെ താമസിക്കാതെ രൂപയുടെ മൂല്യം 70ല്‍ എത്തുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സെന്‍സെക്സും 350ല്‍ അധികം പോയന്റ് ഇടിഞ്ഞു. ഇത് രൂപയെ കാര്യമായി ബാധിച്ചു. ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ്, ജ്വല്ലറി മേഖലകളിലും തകര്‍ച്ച പ്രകടമായിരുന്നു. സ്വര്‍ണവിലയിലും കുറവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 22,240 ആയി, ഗ്രാമിന് 2780 ആണ് കഴിഞ്ഞദിവസത്തെ വില.

Read More >>