സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നു; നോട്ട് മാറ്റിവാങ്ങുന്നവരുടെ വിരലില്‍ മഷി പുരട്ടും

ഒരേ ആളുകള്‍ പല തവണകളിലായി പണം മാറ്റി വാങ്ങാനെത്തുന്നുവെന്നും കള്ളപ്പണം ഇങ്ങനെ വെളുപ്പിക്കാന്‍ കഴിയുമെന്നുമാരോപിച്ചാണ് സര്‍ക്കാരിന്റെ പുതിയ നടപടി.

സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നു; നോട്ട് മാറ്റിവാങ്ങുന്നവരുടെ വിരലില്‍ മഷി പുരട്ടും

ന്യുഡല്‍ഹി: നോട്ടിനായി സാധാരണക്കാര്‍ ക്യുവില്‍നിന്ന് വലയുമ്പോള്‍ കടുത്ത തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും. നോട്ടുകള്‍ മാറാന്‍ വരുന്നവരുടെ വിരലില്‍ മഷി പുരട്ടാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഒരേ ആളുകള്‍ പല തവണകളിലായി പണം മാറ്റി വാങ്ങാനെത്തുന്നുവെന്നും കള്ളപ്പണം ഇങ്ങനെ വെളുപ്പിക്കാന്‍ കഴിയുമെന്നുമാരോപിച്ചാണ് സര്‍ക്കാരിന്റെ പുതിയ നടപടി.

കേന്ദ്ര ധനകാര്യ സെക്രട്ടറി ശശികാന്ത് ദാസ് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണം വെളുപ്പിക്കാന്‍ വന്‍കിടക്കാര്‍ സാധാരണക്കാരെ ഉപയോഗിക്കുന്നു. ഒരു തവണ വന്നവര്‍ പല തവണകളിലായി നോട്ടുമാറാനെത്തുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. അതിനാല്‍ ബാങ്കുകളിലെത്തി പണം മാറ്റി വാങ്ങുന്നവരുടെ തള്ള വിരലില്‍ അടയാളം പതിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ജന്‍ധന്‍ അക്കൗണ്ടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ആരാധനാലയത്തിലെ കാണിക്കപ്പണം ബാങ്കുകളില്‍ നിക്ഷേപിക്കണംമെന്നും ശശികാന്ത് ദാസ് പറഞ്ഞു.

Read More >>