നോട്ടു പിൻവലിക്കൽ നടപടി; നരേന്ദ്രമോദിയെ എതിർത്ത് ഉദ്ദവ് താക്കറെ

'നിങ്ങള്‍ക്കു ധൈര്യമുണ്ടെങ്കില്‍ ഇന്ത്യന്‍ പണം ഒളിപ്പിച്ചുവെച്ച സ്വിസ് ബാങ്കില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തൂ, എന്നിട്ട് കള്ളപ്പണം തിരിച്ചെടുക്കൂ'. ഇപ്പോഴത്തെ തീരുമാനം ജനങ്ങളെ ദുരിതത്തിലാക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തന ശൈലിയില്‍ ജനങ്ങള്‍ നിരാശരാകും'

നോട്ടു പിൻവലിക്കൽ നടപടി; നരേന്ദ്രമോദിയെ എതിർത്ത് ഉദ്ദവ് താക്കറെ

മുബൈ: കള്ളപ്പണം തടയുന്നതിനായി 500,1000 രൂപ പിന്‍വലിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ എതിര്‍ത്ത് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ഈ തീരുമാനം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
'നിങ്ങള്‍ക്കു ധൈര്യമുണ്ടെങ്കില്‍, ഇന്ത്യന്‍ പണം ഒളിപ്പിച്ചുവെച്ച സ്വിസ് ബാങ്കില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തൂ, എന്നിട്ട് കള്ളപ്പണം തിരിച്ചെടുക്കൂ'. ഇപ്പോഴത്തെ തീരുമാനം ജനങ്ങളെ ദുരിതത്തിലാക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തന ശൈലിയില്‍ ജനങ്ങള്‍ നിരാശരാകും' അദ്ദേഹം പറഞ്ഞു.


ജനങ്ങള്‍ക്കു നിങ്ങളില്‍ വലിയ വിശ്വാസമാണെന്നും അവരുടെ വിശ്വാസത്തെ വഞ്ചിച്ചാല്‍ നിങ്ങള്‍ക്കെതിരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്കായിരിക്കും അനന്തരഫലമെന്നും താക്കറെ പറഞ്ഞു. എടിഎമ്മുകളില്‍ നിന്ന് പണം ലഭിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഉദ്ദവ് പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നത്. പ്രധാന മന്ത്രിയുടെ നീക്കം അഴിമതിക്കെതിരാണെങ്കില്‍ തങ്ങള്‍ കൂടെയുണ്ടാകും. എന്നാല്‍ അത് സാധാരണക്കാരെ ബുദ്ധിമുട്ടിച്ചാകരുത്. പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള തീരുമാനത്തിന്റെ ഫലമായി ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. ആവശ്യത്തിന് പുതിയ നോട്ടുകള്‍ ലഭ്യമാക്കാതെ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചത് ജനങ്ങള്‍ക്ക് ദുരിതമായിരിക്കുകയാണെന്ന് തെളിഞ്ഞതായി ഉദ്ദവ് പറഞ്ഞു. ബാങ്കുകളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതിന്റെ കലാവധി നീട്ടണമെന്നും പുതിയ നോട്ട് എല്ലാവര്‍ക്കും ലഭ്യമാകുന്നതുവരെ റോഡ് നികുതി നിര്‍ത്തിവെക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ച് സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി, വെള്ളക്കരം തുടങ്ങിയ ബില്ലുകള്‍ അടക്കുമ്പോള്‍ 500,1000 രൂപ നോട്ടുകള്‍ സ്വീകരിച്ചിരുന്നു. വിവിധ നികുതികളും ബില്ലുകളും അടയ്ക്കുന്നതിന് പഴയ നോട്ടുകള്‍ രണ്ട് ദിവസം കൂടി ഉപയോഗിക്കാന്‍ അനുമതിയുണ്ട്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശ പ്രകാരം 500,1000 നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ ബാങ്കുകള്‍ ഇന്നലെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. എടിഎമ്മുകള്‍ ദിവസങ്ങള്‍ക്കുശേഷം തുറന്നെങ്കിലും പലതും പ്രവര്‍ത്തനരഹിതമായിരുന്നു.

Read More >>