കള്ളപ്പണക്കാര്‍ക്ക് ബിജെപി മുമ്പേ വിവരം ചോര്‍ത്തി; പണം വെളുപ്പിച്ചവരില്‍ അധികവും ബിജെപിയുമായി ബന്ധമുള്ളവര്‍; കേന്ദ്രസര്‍ക്കാരിനെതിരെ തുറന്നടിച്ച് കെജ്‌രിവാള്‍

കറന്‍സി പിന്‍വലിക്കുന്നതിനെക്കുറിച്ച് കള്ളപ്പണക്കാര്‍ക്ക് ബിജെപി നേതാക്കള്‍ വിവരം ചോര്‍ത്തി നല്‍കി. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ വന്‍ നിക്ഷേപമാണ് ബാങ്കുകളിലെത്തിയതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

കള്ളപ്പണക്കാര്‍ക്ക് ബിജെപി മുമ്പേ വിവരം ചോര്‍ത്തി; പണം വെളുപ്പിച്ചവരില്‍ അധികവും ബിജെപിയുമായി ബന്ധമുള്ളവര്‍; കേന്ദ്രസര്‍ക്കാരിനെതിരെ തുറന്നടിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: 500 നന്റേയും 1000ന്റേയും നോട്ട് പിന്‍വലിച്ച തീരുമാനത്തിലൂടെ കള്ളപ്പണക്കാര്‍ക്ക് സുരക്ഷിത നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ വഴിയൊരുക്കിയെന്നാരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കറന്‍സി പിന്‍വലിക്കുന്നതിനെക്കുറിച്ച് കള്ളപ്പണക്കാര്‍ക്ക് ബിജെപി നേതാക്കള്‍ വിവരം ചോര്‍ത്തി നല്‍കി. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ വന്‍ നിക്ഷേപമാണ് ബാങ്കുകളിലെത്തിയതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

ബിജെപിയുമായി അടുത്ത ബന്ധമുള്ളവര്‍ക്കാണ് വിവരം ചോര്‍ത്തി നല്‍കിയത്. കള്ളപ്പണത്തിന്റെ പേരില്‍ വന്‍ തട്ടിപ്പാണ് നടത്തിയത്. കള്ളപ്പണത്തിനെതിരെയല്ല, പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ സര്‍ജിക്കല്‍ ആക്രമണമാണിതെന്നും കെജ്രിവാള്‍ പറഞ്ഞു.


കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിനെന്ന പേരില്‍ വന്‍ അഴിമതിക്കാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും കൂട്ടുനിന്നത്. നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനത്തിന് മുമ്പ് വേണ്ടപ്പെട്ടവര്‍ക്ക് വിവരം നല്‍കി. രണ്ടാം പാദത്തില്‍ ബാങ്കുകളിലെ നിക്ഷേപം നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ പാദത്തില്‍ വന്‍ നിക്ഷേപമാണ് ബാങ്കുകളിലേക്കെത്തിയതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Story by
Read More >>