മുസ്ലിം യുവാക്കള്‍ക്കെതിരെ നിരന്തരം വ്യാജപരാതി; അഭിഭാഷകന് തടവു ശിക്ഷ

മുസ്ലിം യുവാക്കള്‍ക്കെതിരെ നിരന്തരമായി ഐഎസ് ബന്ധവും ലൗജിഹാദും ആരോപിച്ച് വ്യാജ പരാതി നല്‍കിവന്ന ഹൈക്കോടതി അഭിഭാഷകന് തടവു ശിക്ഷ. അഭിഭാഷകനായ സികെ മോഹനനാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. മൂന്നു മാസം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. പിഎന്‍ രവീന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ശിക്ഷാ വിധി.

നാളുകളായി മുസ്ലിം യുവാക്കള്‍ക്കെതിരെ ലൗജിഹാദ്, ഐഎസ് ബന്ധം എന്നിവ ആരോപിച്ച് ഇയാള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തുവരികയായിരുന്നു. തുടര്‍ന്ന് ഇത് ശ്രദ്ധയില്‍പ്പെട്ട കോടതി മുസ്ലിം യുവാക്കള്‍ക്കെതിരെ പതിവായി വ്യാജ ആരോപണം ഉന്നയിക്കുന്നത് അവസാനിപ്പിക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഇയാള്‍ ജഡ്ജിമാരോട് കയര്‍ക്കുകയാണ് ചെയ്തത്. കോടതിയെ അവഹേളിക്കുന്ന തരത്തിലുള്ള ഈ നടപടിക്കെതിരെ ഡിവിഷന്‍ ബെഞ്ച് സികെ മോഹനനെതിരെ കോടതിയലക്ഷ്യ നടപടിക്ക് മുതിരുകയായിരുന്നു. ഈ കേസിനാണ് ഇയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്.

കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ നേരിട്ടു ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചെങ്കിലും ഇത് ഇയാള്‍ കൈപ്പറ്റിയിരുന്നില്ല. തുടര്‍ന്ന് അഭിഭാഷകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയും കോടതിയലക്ഷ്യ കേസും പരിഗണിച്ചപ്പോഴും ഇയാള്‍ ഹാജരായിരുന്നില്ല. ഇതാണ് ശിക്ഷാനടപടിയിലേക്ക് നീങ്ങാന്‍ കോടതിയെ പ്രേരിപ്പിച്ചത്. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കണമെന്ന് നിര്‍ദേശിച്ച ശേഷം കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.

Read More >>