വടക്കാഞ്ചേരി കൂട്ടബലാല്‍സംഗം: ഐജിയുടെ മേല്‍നോട്ടത്തില്‍ കേസ് ആദ്യം മുതല്‍ വീണ്ടും അന്വേഷിക്കും

തൃശൂര്‍: വടക്കാഞ്ചേരി നഗരസഭാ സിപിഐഎം കൗണ്‍സിലറും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസ് ആദ്യം മുതല്‍ വീണ്ടും അന്വേഷിക്കാന്‍ ഐജി എംആര്‍ അജിത്കുമാറിന്റെ നിര്‍ദേശം. ഇതോടനുബന്ധിച്ച് പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുളള നടപടി പോലീസ് ആരംഭിച്ചു.

വടക്കാഞ്ചേരി കൂട്ടബലാല്‍സംഗം: ഐജിയുടെ മേല്‍നോട്ടത്തില്‍ കേസ് ആദ്യം മുതല്‍ വീണ്ടും അന്വേഷിക്കും

തൃശൂര്‍: വടക്കാഞ്ചേരി നഗരസഭാ സിപിഐഎം കൗണ്‍സിലറും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസ് ആദ്യം മുതല്‍ വീണ്ടും അന്വേഷിക്കാന്‍ ഐജി എംആര്‍ അജിത്കുമാറിന്റെ നിര്‍ദേശം. ഇതോടനുബന്ധിച്ച് പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുളള നടപടി പോലീസ് ആരംഭിച്ചു. യുവതിയുടെ സൗകര്യമനുസരിച്ച് മൊഴിയെടുക്കാനാണ് പോലിസ് തീരുമാനം. കേസില്‍ സിപിഐഎം കൗണ്‍സിലര്‍ ജയന്തന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

പീഡന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍തന്നെ തൃശൂര്‍ റേഞ്ച് ഐ.ജി എംആര്‍ അജിത്കുമാര്‍ പോലീസിനെ വിളിച്ചുവരുത്തി കേസിലെ പഴയ ഫയലുകള്‍ പരിശോധിച്ചിരുന്നു. പേരാമംഗലം സിഐയുടെ അടക്കമുള്ളവരില്‍നിന്നും വാക്കാല്‍ വിശദീകരണം തേടുകയും ചെയ്തു. ഇവയൊക്കെ വിലയിരുത്തിയ ശേഷമാണ് യുവതി അന്നു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ വീണ്ടും ആദ്യം മുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്. നാലുപേര്‍ ചേര്‍ന്നുള്ള പീഡനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുപോലും അന്ന് പോലിസ് വേണ്ടത്ര ജാഗ്രതയോടെ കേസിനെ സമീപിച്ചില്ലെന്നാണ് ഐജിയുടെ കണ്ടെത്തല്‍. ഒപ്പം, പോലിസിന്റെ നടപടിയില്‍ പലഭാഗത്തും ചില പൊരുത്തക്കേടുകളുണ്ടായി. കൂട്ടമാനഭംഗം ആയിരുന്നിട്ടും അതിലൊരു രാഷ്ട്രീയ നേതാവിന് പങ്കുണ്ടെന്ന് പരാതിപ്പെട്ടിട്ടും പോലിസ് ഗൗരവത്തോടെ കൈകാര്യം ചെയ്തില്ല. ഇതേതുടര്‍ന്നാണ് യുവതി പൊതുസമൂഹത്തിനു മുന്നില്‍ സംഭവം വെളിപ്പെടുത്താന്‍ തയ്യാറായതെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.
ഗുരുവായൂര്‍ എസിപി പിഎ ശിവദാസിന്റെ നേതൃത്വത്തിലായിരിക്കും പുതിയ അന്വേഷണം. ഐ.ജി എംആര്‍ അജിത്കുമാര്‍ അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. സംഭവം ബലാല്‍സംഗമായതിനാല്‍ ഒരു വനിതാ ഉദ്യോഗസ്ഥയെ കൂടി അന്വേഷണസംഘത്തില്‍ ഉള്‍പ്പടുത്താനും തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടായേക്കില്ല.

Read More >>