ഇരുപത്തൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേള; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും; ട്രാന്‍സ്‌ ജെന്‍ഡറിന് അപേക്ഷാ ഫോമില്‍ പ്രത്യേക കോളം

WWW.iffk.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ ചലച്ചിത്ര അക്കാദമിയുടെ തിരുവന്തപുരം ശാസ്തമംഗലത്തെ ഓഫീസ് വഴിയും രജിസ്റ്റര്‍ ചെയ്യാം.

ഇരുപത്തൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേള; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും; ട്രാന്‍സ്‌ ജെന്‍ഡറിന് അപേക്ഷാ ഫോമില്‍  പ്രത്യേക കോളം

തിരുവനന്തപുരം: ഇരുപത്തൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 5ന് ആരംഭിക്കും. ഇത്തവണ ട്രാന്‍സ് ജെന്‍ഡറിന് അപേക്ഷ ഫോമില്‍ പ്രിത്യേക കോളമുണ്ട്. കൂടാതെ തീയേറ്ററുകളില്‍ അവര്‍ക്കായി പ്രിത്യേക വാഷ്‌റൂമും ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് ആദ്യമായാണ് ട്രാന്‍സ് ജെന്‍ഡറിന് ചലച്ചിത്രമേളയില്‍ പ്രിത്യേക കോളം അനുവദിക്കുന്നത്.

WWW.iffk.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ ചലച്ചിത്ര അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസ് വഴിയും രജിസ്റ്റര്‍ ചെയ്യാം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ഫീസ്. വിദ്യാര്‍ത്ഥികള്‍ക്കേര്‍പ്പെടുത്തിയ ഇളവ് പ്രകാരം 300 രൂപയാണ്. നവംബര്‍ 25ന് രജിസ്റ്റ്രേഷന്‍ സമാപിക്കും.


13000 പാസ്സുകളാണ് ഇക്കുറി വിതരണം ചെയ്യുന്നത്. ഡിസംബർ 5ന് ടാഗോർ തിയ്യറ്ററിലുള്ള സെല്ലിലൂടെ പാസ്സുകൾ വിതരണം ചെയ്യാനാണ് തീരുമാനം. ഇതോടൊപ്പം ഫെസ്റ്റിവെൽ ബുക്കും ബാഗും വിതരണം ചെയ്യും.

സിനിമ, ടെലിവിഷൻ രംഗത്തുള്ളവർക്ക് പ്രത്യേക പാസ് നൽകുന്നുണ്ട്. അതാത് സ്ഥാപനങ്ങളുടെ സ്ഥിരീകരണം കിട്ടിയതിന് ശേഷമേ രജിസ്‌ട്രേഷൻ ഫീസ് സ്വീകരിക്കുകയുള്ളുൂവെന്ന് ചലച്ചിത്ര അക്കാഡമി ചെയർന്മാൻ കമൽ അറിയിച്ചു.

Story by
Read More >>