നിങ്ങളെപ്പോലുള്ള റിപ്പോര്‍ട്ടര്‍മാരെ ഓര്‍ത്ത് ലജ്ജിക്കുന്നു; ബിബിസി ഹിന്ദി റിപ്പോര്‍ട്ടറുടെ സത്യസന്ധതയെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാള്‍

നിങ്ങളെപ്പോലുള്ള റിപ്പോര്‍ട്ടര്‍മാരുടെ ഇത്തരം സമീപനത്തോട് എനിക്ക് ലജ്ജയാണ് തോന്നുന്നത്. ഇവിടെ മനുഷ്യര്‍ മരിച്ചികൊണ്ടിരിക്കുകയാണ്, പത്രങ്ങളെല്ലാം അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു, എന്നിട്ടും നിങ്ങള്‍ പറയുന്നത് നോട്ടു പിന്‍വലിക്കല്‍ നടപടിയും മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ്.

നിങ്ങളെപ്പോലുള്ള റിപ്പോര്‍ട്ടര്‍മാരെ ഓര്‍ത്ത് ലജ്ജിക്കുന്നു; ബിബിസി ഹിന്ദി റിപ്പോര്‍ട്ടറുടെ സത്യസന്ധതയെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാള്‍

ബിബിസി ഡല്‍ഹി ഹിന്ദി റിപ്പോര്‍ട്ടറുടെ ആത്മാര്‍ത്ഥയെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യത്തെ നോട്ടു പിന്‍വലിക്കല്‍ നടപടിയും 55 പേര്‍ മരണമടഞ്ഞ സംഭവവും എങ്ങനെ ബന്ധിപ്പിക്കാന്‍ കഴിയുമെന്ന ചോദ്യമാണ് കെജ്രിവാളിനെ ചൊടിപ്പിച്ചത്. ബിബിസിയുടെ മാധ്യമ പ്രവര്‍ത്തകനും കെജ്രിവാളും തമ്മില്‍ നടത്തിയ അഭിമുഖം ഇതിനോടകം തന്നെ നവമാധ്യമങ്ങളില്‍ വൈറലായികഴിഞ്ഞു.

നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്നാണ് ഈ മരണങ്ങള്‍ ഉണ്ടായതെന്നതിന് എന്തെങ്കിലും തെളുവുകളുണ്ടോയെന്നായിരുന്നു മധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.ജനങ്ങള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ ഏത് രീതിയിലാണ് ഇടപെടേണ്ടതെന്നറിയാവുന്ന പലരും ഇന്നും മാധ്യമങ്ങളില്‍ ഉണ്ടെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. തുടര്‍ന്ന് ഇന്റര്‍വ്യൂ ചിത്രീകരണം നിര്‍ത്താന്‍ കെജ്രിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെറ്റും ശരിയും വേര്‍തിരിക്കാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും അകാരണമായി നോട്ടുപിന്‍വലിക്കല്‍ നടപടിയും രാജ്യത്ത് നടന്ന മരണങ്ങളും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നു മാധ്യമ പ്രവര്‍ത്തകന്‍ വ്യക്തമാക്കി. തുടര്‍ന്ന് ബിബിസി എത്രത്തോളം നീതിപൂര്‍വ്വമാണെന്ന് പൊതു സമൂഹത്തിന് ഇപ്പോള്‍ കാണാന്‍ കഴിഞ്ഞു എന്ന് മറുപടിയായി കെജ്രിവാള്‍ ക്യാമറയില്‍ നോക്കി പ്രതികരിച്ചു.


രാജ്യത്തെ സാമ്പത്തിക അടിയന്തിരാവസ്ഥ 55 പേരുടെ മരണത്തിനാണ് ഇടയാക്കി. എന്നാല്‍ ബിബിസി പറയുന്നത് ഇതിനെ നോട്ടു പിന്‍വലിക്കല്‍ നടപടിയുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നാണ്. ഇതാണ് ഇവരുടെ നീതിപൂര്‍വ്വമായ മാധ്യമ പ്രവര്‍ത്തനം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും കെജ്രിവാള്‍ ശബ്ദമുയര്‍ത്തുകയായിരുന്നു. നിങ്ങളെപ്പോലുള്ള റിപ്പോര്‍ട്ടര്‍മാരുടെ ഇത്തരം സമീപനത്തോട് എനിക്ക് ലജ്ജയാണ് തോന്നുന്നത്. ഇവിടെ മനുഷ്യര്‍ മരിച്ചികൊണ്ടിരിക്കുകയാണ്, പത്രങ്ങളെല്ലാം അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു, എന്നിട്ടും നിങ്ങള്‍ പറയുന്നത് നോട്ടു പിന്‍വലിക്കല്‍ നടപടിയും മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ്. ജനങ്ങള്‍ക്ക് ഭക്ഷണം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അപ്പോഴും നിങ്ങള്‍ പറയുന്നത് ഇതിനെ ചുഴിഞ്ഞ് പരിശോധിക്കണമെന്നാണ്. കെജ്രിവാള്‍ പറഞ്ഞു.

വീഡിയോ

Read More >>