നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം: താന്‍ പലതും പറയും, സൗകര്യമുള്ളവര്‍ ചെയ്താല്‍ മതിയെന്ന് ഹൈദ്രോസ് തങ്ങള്‍

കുട്ടി ജനിച്ചയുടനെ പാല്‍ ഉണ്ടാകില്ലെന്നും പ്രസവിച്ച പെണ്ണിന്റെ ക്ഷീണം മാറാനാണ് ബാങ്ക് വിളികള്‍ക്ക് ശേഷം മാത്രം മുലപ്പാല്‍ കൊടുക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും തങ്ങള്‍ പറയുന്നു.

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം: താന്‍ പലതും പറയും, സൗകര്യമുള്ളവര്‍ ചെയ്താല്‍ മതിയെന്ന് ഹൈദ്രോസ് തങ്ങള്‍

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന തരത്തിലുള്ള വാദവുമായി ആരോപണ വിധേയനായ ഹൈദ്രോസ് തങ്ങള്‍ രംഗത്തെത്തി. താന്‍ പലതും പറയും അതൊക്കെ സൗകര്യമുള്ളവര്‍ ചെയ്താല്‍ മതിയെന്നാണ് തങ്ങളുടെ വാദം. തങ്ങളുമായി ഒരാള്‍ നടത്തുന്ന ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പറയുന്നത്.മുലകുടിയുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിധിയെന്താണ് ചോദിക്കുമ്പോള്‍ നാല് ബാങ്ക് കഴിഞ്ഞ ശേഷമാണ് മുലപ്പാല്‍ കൊടുക്കാന്‍ പാടുള്ളുവെന്ന് അദ്ദേഹം പറയുന്നു. കുട്ടി മരിച്ചുപോകുന്ന അവസ്ഥ വരെ ഉണ്ടായിരുന്നെന്ന് പറഞ്ഞപ്പോള്‍ അഞ്ച് ബാങ്ക് എന്ന് താന്‍ കറക്റ്റായി പറഞ്ഞില്ലെന്നും കുട്ടി ജനിച്ചയുടനെ പാല്‍ ഉണ്ടാകില്ലെന്നും പ്രസവിച്ച പെണ്ണിന്റെ ക്ഷീണം മാറാനാണ് ബാങ്ക് വിളികള്‍ക്ക് ശേഷം മാത്രം മുലപ്പാല്‍ കൊടുക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും തങ്ങള്‍ പറയുന്നു.

Story by
Read More >>