കേന്ദ്ര സർവകലാശാലക്ക് മുന്നിലെ നിരാഹാര സമരം ഏഴാം ദിനത്തിലേക്ക്; ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് സമരസമിതി

കേന്ദ്ര സർവകലാശാലക്ക് ഭൂമി വിട്ടുനൽകുമ്പോൾ ഭൂമി നഷ്ടപ്പെടുന്ന കുടുംബത്തിലെ അംഗത്തിന് സർവകലാശാലയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകപ്പെട്ടിരുന്നെങ്കിലും ഇതുവരെയായി അധികൃതർ വാക്കുപാലിച്ചിട്ടില്

കേന്ദ്ര സർവകലാശാലക്ക് മുന്നിലെ നിരാഹാര സമരം ഏഴാം ദിനത്തിലേക്ക്; ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് സമരസമിതി

കാസർഗോഡ്: കേന്ദ്ര സർവകലാശാലയ്ക്ക് സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങളിലുള്ളവർക്ക് ജോലി നൽകാമെന്ന വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാരം ഏഴാം ദിവസത്തിലേക്ക് കടന്നു. നിരാഹാരം ആരംഭിച്ച മാളത്തുംപാറ കോളനിയിലെ ഹരി, രഞ്ജിത്ത് എന്നിവരെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പുതുതായി മൂന്നുപേർ സമരം തുടരുകയാണ്. പെരിയയിലെ കേന്ദ്ര സർവകലാശാലക്ക് സമീപത്തെ മാളത്തുംപാറ കോളനിയിലെ കുടുംബങ്ങളുടെ നേതൃത്വത്തിലുള്ളതാണ് സമര സമിതി.


കേന്ദ്ര സർവകലാശാലക്ക് ഭൂമി വിട്ടുനൽകുമ്പോൾ ഭൂമി നഷ്ടപ്പെടുന്ന കുടുംബത്തിലെ അംഗത്തിന് സർവകലാശാലയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകപ്പെട്ടിരുന്നെങ്കിലും ഇതുവരെയായി അധികൃതർ വാക്കുപാലിച്ചിട്ടില്ല. നേരത്തെ രണ്ടു തവണ കേന്ദ്ര സർവകലാശാല കെട്ടിടത്തിന് മുകളിൽ കയറി പ്രദേശത്തെ യുവാക്കൾ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. അപ്പോഴെല്ലാം എല്ലാ പ്രശ്നങ്ങളും ഉടനടി പരിഹരിക്കാമെന്ന് പറഞ്ഞു അധികൃതർ യുവാക്കളെ അനുനയിപ്പിക്കുകയായിരുന്നു. വാഗ്ദാനലംഘനം തുടരുന്ന സാഹചര്യത്തിലാണ് സമരസമിതി നിരാഹാരസമരവുമായി മുന്നോട്ടു വന്നിട്ടുള്ളത്. നിരാഹാരസമരം തുടങ്ങി നാളിതുവരെയായിട്ടും അധികൃതരോ ജനപ്രതിനിധികളോ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് സമരസമിതിയുടെ പരാതി.

Story by
Read More >>