ബാങ്കിൽ ക്യൂ നിന്ന വീട്ടമ്മയ്ക്ക് കിട്ടിയത് കീറിപ്പറിഞ്ഞ നോട്ടുകൾ

ചീമേനിയിലെ ധനലക്ഷ്‌മി ബാങ്കില്‍ നിന്നുമാണ് കയ്യിലുണ്ടായിരുന്ന നോട്ടു കൊടുത്ത വീട്ടമ്മയ്ക്ക് കീറിപ്പറിഞ്ഞ പഴകിയ നോട്ടുകള്‍ മടക്കി കിട്ടിയത്.

ബാങ്കിൽ ക്യൂ നിന്ന വീട്ടമ്മയ്ക്ക് കിട്ടിയത് കീറിപ്പറിഞ്ഞ നോട്ടുകൾ

ചീമേനി: രാവിലെ മുതൽ ബാങ്കിന് മുന്നില്‍ ക്യൂ നിന്നാൽ അവസാനം മാറ്റി കിട്ടുന്നത് കീറിപ്പറിഞ്ഞതും പഴകി നശിച്ചതുമായ നോട്ടുകൾ. കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയിലാണു സംഭവം. ഇന്നലെ വൈകുന്നേരം ചീമേനിയിലെ ധനലക്ഷ്‌മി ബാങ്കില്‍ നിന്നുമാണ് കയ്യിലുണ്ടായിരുന്ന നോട്ടു കൊടുത്ത വീട്ടമ്മയ്ക്ക് കീറിപ്പറിഞ്ഞ പഴകിയ നോട്ടുകള്‍ മടക്കിക്കിട്ടിയത്.

അഞ്ഞൂറിന്റെ ആറു നോട്ടുകള്‍ മാറിയപ്പോൾ മൂന്നൂറു പത്തു രൂപയുടെ നോട്ടുകള്‍ മൂന്നു കെട്ടുകളിലായാണു ബാങ്കില്‍ നിന്നും ലഭിച്ചത്. എന്നാൽ വീട്ടിലെത്തി നോക്കിയപ്പോഴാണ് നോട്ടിന്റെ സ്വഭാവം മനസ്സിലായത്. പകുതി കത്തിയതും കീറിയതും പേപ്പറൊട്ടിച്ചതുമായ നോട്ടുകളുമായിരുന്നു മിക്കതും.

Read More >>