ആസ്തമയെ തടയാന്‍ ഇനി വിരയുടെ ഉമിനീരും!

വിരകളെ ശരീരത്തില്‍ നിന്നും നീക്കം ചെയ്ത തിരഞ്ഞെടുക്കപ്പെട്ട ഒരുക്കൂട്ടം കുട്ടികളില്‍ അലര്‍ജി രോഗലക്ഷണങ്ങള്‍ പ്രകടമായി. അടിസ്ഥാനപരമായി ഇത്തരം വിരകള്‍ മറ്റു ജീവജാലങ്ങള്‍ക്ക് രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളവയാണ് എന്നും ഡോക്ടറുമാര്‍ പറയുന്നു.

ആസ്തമയെ തടയാന്‍ ഇനി വിരയുടെ ഉമിനീരും!

പരാശ്രയ വിരകളുടെ ഉമിനീര് ഇനി അസ്തമയുടെ ചികിത്സയ്ക്കായി ഉപയോഗിക്കാം എന്ന് ഓസ്ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ ഹെല്‍ത്ത്‌ ഗവേഷകര്‍ പറയുന്നു.

എലികളില്‍ ഇത്തരത്തില്‍ തങ്ങള്‍ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. ആസ്ത്മയും ശരീരത്തിന്‍റെ പ്രതിരോധശക്തിയെ ബാധിക്കുന്ന മറ്റു രോഗങ്ങളെയും ചെറുക്കാന്‍ ചില വിരകളുടെ ഉമനീര് സഹായകരമാകും എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും ഈ പരീക്ഷണങ്ങളുടെ വിജയത്തെ തുടര്‍ന്നാണ്.


പരാശ്രയ വിരകള്‍ മനുഷ്യന്‍റെയും മറ്റു ജന്തുക്കളുടെയും കുടലിലാണ് കാണപ്പെടുന്നത്. ഇവയുടെ വായിലുള്ള കൊളുത്തു ഉപയോഗിച്ചു ഇവര്‍ കുടലിന്‍റെ ഭിത്തികളിലേക്ക് ഒട്ടിപ്പിടിക്കുകയും രക്തധമനികളില്‍ നിന്നും ചോര ഭക്ഷണമാക്കുകയും ചെയ്യുന്നു. ഇത് സാധാരണയായി അനീമിയയിലാണ് (വിളര്‍ച്ച) കലാശിക്കുക.

worm

എന്നാല്‍ ഈ വിരകളുടെ സാന്നിധ്യത്തില്‍ അലര്‍ജിയെയും അസ്തമയെയും പ്രതിരോധിക്കുവാനുള്ള ശരീരത്തിന്‍റെ കഴിവ് വര്‍ദ്ധിക്കുന്നതായിട്ടാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ വിരകളെ ശരീരത്തില്‍ നിന്നും നീക്കം ചെയ്ത തിരഞ്ഞെടുക്കപ്പെട്ട ഒരുക്കൂട്ടം കുട്ടികളില്‍ അലര്‍ജി രോഗലക്ഷണങ്ങള്‍ പ്രകടമായി എന്നും ഇവര്‍ക്കൊപ്പമുള്ള ഡോക്ടറുമാര്‍ പറയുന്നു.
അടിസ്ഥാനപരമായി ഇത്തരം വിരകള്‍ മറ്റു ജീവജാലങ്ങള്‍ക്ക് രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളവയാണ്. രക്തത്തിന്‍റെ അളവ് ഇടയ്ക്കിടെ പരിശോധിച്ചു അനീമിയ ബാധിക്കാതെ നോക്കുന്ന പക്ഷം പരാശ്രയ വിരകള്‍ ശരീരത്തിന് നല്ലതാണ് എന്നും ഇവര്‍ പറയുന്നു.

വൈദ്യശാസ്ത്രത്തിന്‍റെ പുരോഗമനം ഇനി ആസ്തമയുടെ ചികിത്സയ്ക്കായി വിരകളെ ഉപയോഗിക്കുമോ എന്ന് താമസംവിന അറിയാം.