ഇടുക്കിയില്‍ തേനീച്ചയുടെ കുത്തേറ്റ് അംഗപരിമിതന്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്

അംഗപരിമിതനായ പാറപ്പുറത്ത് സജീവ്, പിതാവ് എബ്രഹാം, സജീവിന്റെ സഹോദരി ബിജി, നാട്ടുകാരായ വാഴപ്പറമ്പില്‍ ഹാരിസ്, കൊച്ചുകുടിയില്‍ നൗസര്‍, ഇഞ്ചകുടിയില്‍ അന്‍സാര്‍, വാണിയപ്പിള്ളി രാജേഷ്, ഉക്കിടിവിട്ടില്‍ ശിഹാബ്, മുരിക്കാശേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സേവ്യര്‍, ചന്ദ്രബോസ് എന്നിവര്‍ക്കാണ് കുത്തേറ്റത്.

ഇടുക്കിയില്‍ തേനീച്ചയുടെ കുത്തേറ്റ് അംഗപരിമിതന്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്

ഇടുക്കി: മുരിക്കാശേരിയില്‍ തേനീച്ചയുടെ കുത്തേറ്റു അംഗപരിമിതനും പോലീസുകാരും ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്ക്. അംഗപരിമിതനായ പാറപ്പുറത്ത് സജീവ്, പിതാവ് എബ്രഹാം, സജീവിന്റെ സഹോദരി ബിജി, നാട്ടുകാരായ വാഴപ്പറമ്പില്‍ ഹാരിസ്, കൊച്ചുകുടിയില്‍ നൗസര്‍, ഇഞ്ചകുടിയില്‍ അന്‍സാര്‍, വാണിയപ്പിള്ളി രാജേഷ്, ഉക്കിടിവിട്ടില്‍ ശിഹാബ്, മുരിക്കാശേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സേവ്യര്‍, ചന്ദ്രബോസ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ ഗുരുതരമായി പരുക്കേറ്റ സജീവിനെയും പിതാവ് എബ്രഹാമിനെയും വിദഗ്ധ ചികില്‍സയ്ക്കായി കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. അംഗപരിമിതനായ സജീവ് തന്റെ മുച്ചക്ര വാഹനത്തില്‍ പിതാവിന് മരുന്നു വാങ്ങാന്‍ മുരിക്കാശേരിയില്‍ പോയി വരുംവഴിയാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. വീടിനോടു ചേര്‍ന്ന് വാഹനം നിര്‍ത്തവെ തേനീച്ചകൂട്ടം സജീവിനെ പൊതിയുകയായിരുന്നു. തുടര്‍ന്ന് സജീവ് ബഹളം വച്ചതോടെ പിതാവ് എബ്രഹാമും സഹോദരി ബിജിയും വീട്ടില്‍നിന്നും ഓടിയിറങ്ങി രക്ഷിക്കാന്‍ ശ്രമിക്കവേ ഇരുവര്‍ക്കും കുത്തേറ്റു. ഇവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി സജീവിനെ അടുത്തുള്ള തോട്ടില്‍ മുക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഓടിയെത്തിയ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പോലീസ് വാഹനത്തില്‍ സജീവിനെയും പിതാവ് എബ്രഹാമിനെയും രക്ഷാപ്രവര്‍ത്തനം നടത്തിയവരെയും മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കോലഞ്ചേരിയിലേക്ക് കൊണ്ടുപോയത്. പോലീസ് ഉദ്യോഗസ്ഥര്‍ ഒഴികെ മറ്റുള്ളവര്‍ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുരിക്കാശേരി സബ് ഇന്‍സ്പെക്ടര്‍ വിഡി ജോസഫ്, എഎസ്ഐ ജൂഡി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തേനീച്ചയുടെ കുത്തേറ്റവരെ ആശുപതിയിലെത്തിച്ചത്.

Read More >>