അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ രാജ്യത്തെ അഭിസംബോധന ചെയ്തു

ഡൊണാള്‍ഡ് ട്രംപ് നമ്മുടെ പ്രസിഡന്റാകാന്‍ പോവുകയാണ്. തുറന്ന മനസോടെ നയിക്കാന്‍ അവസരം ഒരുക്കുകയാണ് നാം ചെയ്യേണ്ടത്- ഹിലാരി സൂചിപ്പിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ രാജ്യത്തെ അഭിസംബോധന ചെയ്തു

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒപ്പം നിന്നവര്‍ക്കും അനുയായികള്‍ക്കും നന്ദിയും തോല്‍വിയില്‍ ക്ഷമയും അറിയിച്ചും പ്രതീക്ഷ പങ്കുവെച്ചുമാണ് ഹിലരി സംസാരിച്ചത്. ഡൊണാള്‍ഡ് ട്രംപിന് മുന്നിലുള്ള പരാജയം വേദനാജനകമെന്ന് ക്ലിന്റണ്‍ തുറന്നു സമ്മതിച്ച ഹിലരി രാജ്യത്തെ ഒറ്റക്കെട്ടായി ഒന്നിച്ചു നിര്‍ത്തുന്നതിന് യോഗ്യനല്ല ട്രംപ് എന്ന സൂചനയും നല്‍കി.

പ്രവചനങ്ങള്‍ തിരുത്തിക്കുറിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം. വിചാരിച്ചതിലും എത്രത്തോളം ആഴത്തിലാണ് രാജ്യം ഭിന്നിച്ചിരിക്കുന്നതെന്ന് നാം കണ്ടുകഴിഞ്ഞുവെന്നും ഹിലരി പറഞ്ഞു. പക്ഷേ ഞാന്‍ ഇന്നുംഅമേരിക്കയില്‍ വിശ്വസിക്കുന്നുവെന്നും എന്നും ആ വിശ്വാസമുണ്ടാകുമെന്നും ഹിലരി കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്കും ആ വിശ്വാസം ഉണ്ടെങ്കില്‍ നാം ഈ തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഭാവിയിലേക്ക് ഉറ്റു നോക്കിയേ മതിയാവൂ എന്നും ഹിലരി അനുയായികളോടു പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപ് നമ്മുടെ പ്രസിഡന്റാകാന്‍ പോവുകയാണ്. തുറന്ന മനസോടെ നയിക്കാന്‍ അവസരം ഒരുക്കുകയാണ് നാം ചെയ്യേണ്ടത്- ഹിലാരി സൂചിപ്പിച്ചു.