സഹകരണസംഘങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളല്ലെന്നു കേന്ദ്രം; ബൈലോ ഹാജരാക്കാൻ ഹൈക്കോടതി

നോട്ട് നിരോധനത്തിന് ശേഷം സഹകരണമേഖലയില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. സഹകരണസംഘങ്ങളെ ധനകാര്യ സ്ഥാപനങ്ങളായി കണക്കാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും കോടതിയില്‍ നിലപാടെടുത്തു.

സഹകരണസംഘങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളല്ലെന്നു കേന്ദ്രം; ബൈലോ ഹാജരാക്കാൻ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സഹകരണ സംഘങ്ങളോടു ബൈലോ ഹാജരാക്കണമെന്നു ഹൈക്കോടതി. ബാങ്കിംഗ് റെഗുലേഷന്‍ നിയമഭേദഗതി വന്ന 2000 മുതലുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തിന് ശേഷം ധനവിനിയോഗത്തിന് അനുമതി നല്‍കാത്ത തീരുമാനത്തിനെതിരെ സഹകരണസംഘങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രാഥമിക സംഘങ്ങളെ ധനകാര്യ സ്ഥാപനങ്ങളായി കാണാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടു വ്യക്തമാക്കി. നിക്ഷേപം സ്വീകരിക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് അവകാശമില്ല. സ്വകാര്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ള കറന്‍സി കൈമാറ്റമടക്കമുള്ള കാര്യങ്ങള്‍ പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് അനുവദിക്കാനാകില്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.


പ്രാഥമിക സഹകരണസംഘങ്ങളെ ധനകാര്യസ്ഥാപനങ്ങളായി കാണാന്‍ കഴിയില്ലെന്ന കാര്യമാണ് ഇതിനു കാരണമായി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ചൂണ്ടിക്കാണിച്ചത്.

നിക്ഷേപമടക്കമുള്ള കാര്യങ്ങളില്‍ കൃത്യത വരുത്തേണ്ടതുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ റിസര്‍വ് ബാങ്ക് പിന്തുണച്ചു. അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റിനല്‍കുക എന്നതടക്കമുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് സഹകരണസംഘങ്ങള്‍ കോടതിയെ സമീപിച്ചത്. ഇതിന്റെ പശ്ചാത്തലം പരിശോദിക്കുന്നതിനാണ് ഹൈക്കോടതി ബൈലോ ആവശ്യപ്പെട്ടത്.

Read More >>