ഒരാള്‍ ഭീകരവാദിയാകാനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനും ഒരു മുസ്ലീം പേര് ഉണ്ടായാല്‍ മതി: സച്ചിദാനന്ദന്‍

ഹിന്ദുത്വവാദികളുടെ ഭീഷണിയാല്‍ എഴുത്തു നിര്‍ത്തേണ്ടിവന്ന തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകൻ്റെ അവസ്ഥയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരാള്‍ ഭീകരവാദിയാകാനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനും ഒരു മുസ്ലീം പേര് ഉണ്ടായാല്‍ മതി: സച്ചിദാനന്ദന്‍

മുസ്ലീം പേര് ഉണ്ടായിരിക്കുക എന്നുള്ളത് ശാപമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് പ്രശസ്ത കവി സച്ചിദാനന്ദന്‍. ഒരാള്‍ ഭീകരവാദിയായ മുദ്രകുത്തപ്പെടാന്‍ മുസ്ലീം പേരുണ്ടായാല്‍ മതി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനും മുസ്ലീം പേരുണ്ടായാല്‍ മതിയെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ഷാര്‍ജ അന്താരാഷ്ര്ട പുസ്തകോത്സവത്തിലെ കാവ്യ സന്ധ്യയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്കാലത്തെയും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ഹിന്ദുത്വവാദികളുടെ ഭീഷണിയാല്‍ എഴുത്തു നിര്‍ത്തേണ്ടിവന്ന തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകൻ്റെ അവസ്ഥയും അദ്ദേഹം ചൂണ്ടിക്കാട്ടി. പെരുമാള്‍ മുരുകനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Read More >>