വിദ്യാഭ്യാസത്തിന്റെ പേരില്‍ എംഎം മണിയെ അധിക്ഷേപിച്ച സംവിധായകന്‍ ജൂഡ് ആന്തണിക്ക് മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്റെ മറുപടി

ഇടുക്കിക്കാര്‍ കോട്ടും പൂട്ടീസും ഇട്ട് മലകയറിയവരല്ല. ജോടിയ്ക്ക് വെല പറഞ്ഞ് സായിപ്പ് മല കേറ്റിയ അടിമകളുടേം ഗതികിട്ടാക്കാലത്ത് പട്ടത്തിന്റെ ഒറപ്പില്‍ മല കേറിയ കുടിയേറ്റക്കാരടേം നാടാ മലനാട്. കുരുമൊളകും ഏലോം കുടിയേറ്റക്കാര്‍ക്ക് കാശൊണ്ടാക്കിക്കൊടുത്തുതൊടങ്ങീട്ട് കാല്‍ നൂറ്റാണ്ടേ ആയിട്ടൊള്ളൂ - ഹര്‍ഷന്‍ പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

വിദ്യാഭ്യാസത്തിന്റെ പേരില്‍ എംഎം മണിയെ അധിക്ഷേപിച്ച സംവിധായകന്‍ ജൂഡ് ആന്തണിക്ക് മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്റെ മറുപടി

വിദ്യാഭ്യാസത്തിന്റെ പേരില്‍ എംഎം മണിയെ അധിക്ഷേപിച്ച സംവിധായകന്‍ ജൂഡ് ആന്തണിക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍ പൂപ്പാറക്കാരന്‍. ഇടുക്കിയെ മിടുക്കിയാക്കിയത് വിദ്യാഭ്യാസമൊള്ള മൊതലാളിമാരല്ലെന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് അവരിലൊരാളായി ജീവിക്കുന്ന തൊഴിലാളി നേതാക്കളെന്നും വ്യക്തമാക്കിയാണ് തന്റെ ഫേസ്ബുക്കിലൂടെ ഹര്‍ഷന്‍ പ്രതികരിച്ചിരിക്കുന്നത്. താന്‍ ഇത് എഴുതുന്നത് ജൂഡിന് വേണ്ടിയാണെന്ന് ജൂഡ് കരുതുന്നുണ്ടെങ്കില്‍ കരുതിക്കോട്ടെയെന്നും ഹര്‍ഷന്‍ പറയുന്നു. എന്നാല്‍ നിറവും ജാതിയും വിദ്യാഭ്യാസവും സൗന്ദര്യവും സമ്പത്തും മാത്രം നോക്കി ആളെ അളക്കുന്ന എല്ലാര്‍ക്കും വേണ്ടിയാണു താന്‍ ഇത് എഴുതുന്നതെന്നും ഹര്‍ഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


ഇടുക്കിക്കാര്‍ കോട്ടും പൂട്ടീസും ഇട്ട് മലകയറിയവരല്ല. ജോടിയ്ക്ക് വെല പറഞ്ഞ് സായിപ്പ് മല കേറ്റിയ അടിമകളുടേം ഗതികിട്ടാക്കാലത്ത് പട്ടത്തിന്റെ ഒറപ്പില്‍ മല കേറിയ കുടിയേറ്റക്കാരടേം നാടാ മലനാട്. കുരുമൊളകും ഏലോം കുടിയേറ്റക്കാര്‍ക്ക് കാശൊണ്ടാക്കിക്കൊടുത്തുതൊടങ്ങീട്ട് കാല്‍ നൂറ്റാണ്ടേ ആയിട്ടൊള്ളൂ- ഹര്‍ഷന്‍ പോസ്റ്റില്‍ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസം എന്തെന്നറിയാത്ത ഒന്നാം തലമുറക്കാരും വന്യമൃഗങ്ങളെ പേടിച്ച് സ്‌കൂളില്‍ പോകാനാകാത്ത രണ്ടാം തലമുറക്കാരും ജീവിച്ച കാര്യവും ഹര്‍ഷന്‍ പറയുന്നുണ്ട്. എംഎം മണിയേയും കെടി ജേക്കബിനെയും 'ആശാനേ' എന്നു വിളിക്കുന്നത് ആരേയും സ്‌കൂളില്‍ പഠിപ്പിച്ചിട്ടല്ലെന്നും, അവര്‍ ജീവിതം പഠിച്ചിട്ടും പഠിപ്പിച്ചിട്ടുമാണെന്നും ഹര്‍ഷന്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

Read More >>