പട്ടില്‍ സ്വര്‍ണ്ണം തുന്നിച്ചേര്ത്തെഴുതിയ ഒരു ഖുറാന്!
| Updated On: 29 Nov 2016 3:39 PM GMT | Location :
വളരെ നേര്‍ത്ത ഒരു പട്ടുതുണിയില്‍ ഖുറാന് മുഴുവനായി ഈ യുവതി തുന്നിചേര്‍ത്തു, അതും മനോഹരമായ കയ്യക്ഷരത്തില്‍.
അസര്ബൈജാന് സ്വദേശിയായ ട്യുന്സെല് മേമ്മേദ്സദ് എന്ന 33 കാരിയുടെ മൂന്ന് വര്‍ഷം നീളുന്ന പ്രയത്നമാണ് മനോഹരമായ ഈ പട്ടില്‍ തുന്നിയ ഖുറാന്. 164അടി നീളമുള്ള കറുത്ത പട്ടുതുണിയില്‍ സ്വര്‍ണ്ണവും വെള്ളിയും നൂലുകള്‍ കൊണ്ടാണ് ഈ ഖുറാനിലെ ലിപികള്‍ തുന്നിചേര്ത്തിട്ടുള്ളത്, അതും മനോഹരമായ കയ്യക്ഷരത്തില്‍!
താന്‍ തുന്നിച്ചേര്‍ത്ത ഈ അറബിക് സൗന്ദര്യവും അള്ളാഹുവിനോടുള്ള തന്റെ പ്രാര്‍ത്ഥനയാണ് എന്ന് ട്യുന്സെല് വിവരിക്കുന്നു. വളരെ നേര്‍ത്ത ഒരു പട്ടുതുണിയില്‍ ഖുറാന് മുഴുവനായി തന്റെ വിരലുകള്‍ കൊണ്ട് മാത്രം തുന്നി ചേര്‍ക്കാന്‍ കഴിഞ്ഞതും അള്ളാഹുവിന്റെ കാരുണ്യമാണ് എന്നും ഈ യുവതി പറയുന്നു.

ഇസ്ലാമിക സംസ്കാരത്തില്‍ കൈയെഴുത്തുശാസ്ത്രത്തിന്റെ ആഡംബരം നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെടുന്നുണ്ട്. പല തരത്തിലും പല രീതിയിലുമുള്ള ഇത്തരം ലിഖിതങ്ങള്‍ ലോകത്തില്‍ പലയിടത്തും സംരക്ഷിക്കപ്പെടുന്നുണ്ട്. ടര്‍ക്കിഷ് ഇസ്ലാമിക് മ്യുസിയങ്ങളില്‍ മാത്രം 60ല്‍ പരം വ്യത്യസ്തമായ ഖുറാന് കയ്യെഴുത്തു പ്രതികള്‍ സൂക്ഷിച്ചിട്ടുണ്ട്.