നോട്ടുനിരോധനത്തിനെതിരെ ബിജെപി ഗുജറാത്ത് ഘടകം; കേന്ദ്രസര്‍ക്കാര്‍ നടപടി സാധാരണ കര്‍ഷകര്‍ക്കെതിരെയുള്ള വെല്ലുവിളി

നോട്ടു റദ്ദാക്കല്‍ നടപടിക്കെതിരെ ജനരോഷം ശക്തമാകുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഗുജറാത്തിലെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. നോട്ടു നിരോധനത്തിലൂടെ സാധാരണ കര്‍ഷകര്‍ക്കെതിരെയുള്ള വെല്ലുവിളിയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് ഗുജറാത്ത് കൃഷി മന്ത്രി ദിലീപ് സംഗാനി, പോര്‍ബന്തര്‍ എംപി വിതാല്‍ റഡാഡിയ എന്നിവര്‍ പറഞ്ഞു.

രാജ്യത്ത് നിലവിലിരിക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കെതിരെ നേതാക്കള്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്നു ഗൂജറാത്തിലെ കര്‍ഷകര്‍ പൊറുതി മുട്ടുകയാണെന്നും കര്‍ഷകര്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ നിശ്ചലാവസ്ഥയിലാണെന്നും ഇരു നേതാക്കളും ആരോപിച്ചു.

സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കണ്ടില്ലങ്കില്‍ സഹകരണസ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചിടേണ്ടി വരമെന്നും രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ എംപി വിതാല്‍ റഡാഡിയ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് ബാങ്ക് ഇടപാടുകളിലെ നിയന്ത്രണങ്ങളെത്തുടര്‍ന്നു കാലിവളര്‍ത്തലുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും കേന്ദ്ര ധനമന്ത്രിയെ നേരില്‍ക്കണ്ടു പരാതി അറിയിക്കുമെന്നും കൃഷിമന്ത്രി ദിലീപ് സംഗാനി മാധ്യമങ്ങളോടു പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നീങ്ങാന്‍ തീരുമാനിച്ചതിനിടെയാണ് ബിജെപിക്കെതിരെ സ്വന്തം പാളയത്തില്‍ നിന്നും പട ആരംഭിച്ചിരിക്കുന്നത്. സ്വന്തം നാട്ടിലെ പാര്‍ട്ടി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവന്നത് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു.