വിമാനത്താവളങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഒഴിവാക്കിയ നടപടി 28 വരെ നീട്ടി

സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെതുടര്‍ന്നുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്നാണ് വിമാന യാത്രക്കാര്‍ക്കായി സര്‍ക്കാര്‍ ഈ സൗകര്യം ഒരുക്കിയത്.

വിമാനത്താവളങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഒഴിവാക്കിയ നടപടി 28 വരെ നീട്ടി

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ ഈടാക്കിയിരുന്ന വാടക റദ്ദാക്കിയ നടപടി നവംബര്‍ 28 വരെ നീട്ടി. നേരത്തെ നവംബര്‍ 14 മുതല്‍ 21 വരെ എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. യാത്രക്കാരുടെ സൗകര്യപ്രദമായുള്ള യാത്രയ്ക്കുവേണ്ടിയാണ് സര്‍ക്കാര്‍ നടപടി.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളിലും സ്വകാര്യ വിമാനത്താവളങ്ങളിലും ഇത് ബാധകമാണ്‌. നോട്ട് നിരോധനത്തെതുടര്‍ന്നുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്നാണ് വിമാന യാത്രക്കാര്‍ക്കായി സര്‍ക്കാര്‍ ഈ സൗകര്യം ഒരുക്കിയത്.

Read More >>