കറന്‍സി വിമുക്ത ഭാവി ഉന്നംവെച്ച് ജയ്റ്റ്‌ലി; ഇടപാടുകള്‍ ഡിജിറ്റലാക്കാനും നിര്‍ദ്ദേശം

പണമിടപാടുകളിലെ സുതാര്യതയാണ് കറന്‍സി വിമുക്ത സമൂഹം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭൗതികമായ കറന്‍സി ഇല്ലാതായാല്‍ വ്യവസായ-വാണിജ്യ മേഖല അഭിവൃദ്ധിപ്പെടും.

കറന്‍സി വിമുക്ത ഭാവി ഉന്നംവെച്ച് ജയ്റ്റ്‌ലി; ഇടപാടുകള്‍ ഡിജിറ്റലാക്കാനും നിര്‍ദ്ദേശം

ന്യൂഡല്‍ഹി : നോട്ടുപിന്‍വലിക്കല്‍ രാജ്യത്ത് ഉഗ്രമായ വിവാദം സൃഷ്ടടിക്കുന്ന സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥയില്‍ നിന്നും നോട്ടുകളുടെ ഉപയോഗം കുറച്ച് പകരം ഡിജിറ്റല്‍ കറന്‍സിലേക്ക് മാറണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി. വെള്ളിയാഴ്ച്ച ലോക്‌സഭയിലാണ് ഗവണ്‍മെന്റ് ഈ കാര്യം ഉന്നയിച്ചത്. പണമിടപാടുകളിലെ സുതാര്യതയാണ് കറന്‍സി വിമുക്ത സമൂഹം കൊണ്ട് അര്‍ത്ഥമാക്കുന്നത്.  കറന്‍സി ഇല്ലാതായാല്‍ വ്യവസായ-വാണിജ്യ മേഖല അഭിവൃദ്ധിപ്പെടും. അദ്ദേഹം പറഞ്ഞു.


80 കോടി ഡെബിറ്റ് കാര്‍ഡുകളില്‍ 40 കോടിയും എടിഎമ്മുകളില്‍നിന്നും പണം പിന്‍വലിക്കാനാണ് ഉപയോഗിക്കുന്നത്‌. ഡിജിറ്റല്‍ രീതിയിലൂടെ പണമിടപാടുകള്‍ നടത്തുന്ന ഒരു കാലമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. അത് നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെടുന്നതെന്നും ജയ്റ്റ്‌ലി പറഞ്ഞു.

കറന്‍സി വിമുക്തമായ സമൂഹത്തിന് വേണ്ടി ജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണം നടത്തുകയാണ്. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടുകൂടി എല്ലാ പൗരന്മാര്‍ക്കും പണമിടപാടുകള്‍ ഡിജിറ്റല്‍ രീതിയില്‍ നടത്തുന്നതിന് ഒരു കമ്മിറ്റിയെത്തന്നെ രൂപവല്‍ക്കരിച്ചിട്ടുണ്ട്. നീതി ആയോഗ് സിഇഒ അമിതാബ് കാന്തിന്റെ നേതൃത്വത്തിലായിരിക്കുംകമ്മിറ്റി അംഗങ്ങള്‍ പ്രവര്‍ത്തിക്കുക. രാജ്യത്തെ കറന്‍സി വിമുക്ത സമ്പദ് വ്യവസ്ഥയാക്കുന്നതിനുള്ള സമഗ്രഭാഗമാണിത്. സമ്പദ് ഘടനയിലെ വ്യത്യസ്ത മേഖലകള്‍ക്ക് യോജിക്കുന്ന തരത്തിലുള്ള വിവിധ ഡിജിറ്റല്‍ പണമിടപാടു രീതികള്‍ കണ്ടെത്തുകയും അത് എല്ലാവരിലും എത്തിക്കുകയും ഉപഭോക്തൃ സൗഹാര്‍ദ്ദമാക്കുകയുമാണ് കമ്മറ്റിയുടെ ലക്ഷ്യം, ധനമന്ത്രി സഭയില്‍ വ്യക്തമാക്കി.

Read More >>