രാഷ്‌ട്രീയ നേതാവിന്റെ ഗുണ്ടാ ബന്ധം: സിപിഐഎം നേതാവിനു മുൻകൂർ ജാമ്യം അനുവദിക്കരുതെന്നു സർക്കാർ

ഇത്തരം സാമൂഹ്യ വിരുദ്ധ നിലപാട് രാഷ്ട്രീയ പാര്‍ട്ടികളെ ജനങ്ങളില്‍ നിന്നും അകറ്റുകയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. സക്കീറിന് ജാമ്യം നൽകരുതെന്നും കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.

രാഷ്‌ട്രീയ നേതാവിന്റെ ഗുണ്ടാ ബന്ധം: സിപിഐഎം നേതാവിനു മുൻകൂർ ജാമ്യം അനുവദിക്കരുതെന്നു സർക്കാർ






കൊച്ചി:  വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ  സിപിഐഎം നേതാവിന് ജാമ്യം നൽകരുതെന്ന് സർക്കാർ. ഗുണ്ടാ നേതാവിന്റെ പ്രവർത്തികളെ ന്യായീകരിക്കാ൯ കഴിയില്ലെന്നും സക്കീർ ഹുസൈന്  ജാമ്യം അനുവദിക്കരുതെന്നും  സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി അംഗവുമായ വി.എ സക്കീര്‍ ഹുസൈന്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സര്‍ക്കാറിന്റെ എതിർപ്പ് അഭിഭാഷക൯ കോടതിയിൽ അറിയിച്ചത്.

രാഷ്ട്രീയ നേതാവിന് എന്തിനാണു ക്വട്ടേഷന്‍ ബന്ധമെന്നും ഇത്തരം സാമൂഹ്യ വിരുദ്ധ നിലപാട് രാഷ്ട്രീയ പാര്‍ട്ടികളെ ജനങ്ങളില്‍ നിന്നും അകറ്റുകയാണെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. സക്കീറിനു ജാമ്യം നൽകരുതെന്നും കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ ഇരുകൂട്ടരോടും സംസാരിക്കുക മാത്രമാണു സക്കീര്‍ ചെയ്തതെന്നും തട്ടിക്കൊണ്ടു പോകല്‍ പരാതിയില്ലെന്നും  ജാമ്യാപേക്ഷ സമര്‍പ്പിച്ച അഭിഭാഷകന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ സക്കീറിന്റെ പേരില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതോടെ കോടതി നാളെ വിധി പറയും.

ഇക്കാര്യങ്ങൾ ചര്‍ച്ച ചെയ്യുന്നതിനും സക്കീര്‍ ഹുസൈനെതിരെയുള്ള നടപടികൾ ആലോചിക്കുന്നതിനും ഇന്ന് എറണാകുളത്തു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ൯ പങ്കെടുക്കുന്ന സിപിഐഎം ജില്ലാകമ്മിറ്റി യോഗം നടക്കുന്നുണ്ട്. നിലവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റും സിപിഐഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറിയുമാണ് സക്കീര്‍.










വെണ്ണലയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്നാണു സക്കീര്‍ ഹുസൈനെതിരെ പാലാരിവട്ടം പൊലീസ്   രജിസ്റ്റര്‍ ചെയ്‌ത കേസ്. മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പു നടത്തുകയും യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റിലാകുകയും ചെയ്ത മുന്‍ ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖാണ് കേസില്‍ രണ്ടാം പ്രതി. വെണ്ണല സ്വദേശിയും  ഇപ്പോള്‍ ബിസിനസുകാരനുമായ ജൂബ് പൗലോസ് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതി പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.




Read More >>