പ്രസിഡന്റിനെ എങ്ങനെ ഇംപീച്ച് ചെയ്യാം; ട്രംപ് വിജയിച്ചതിനു പിന്നാലെ അമേരിക്കക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ ചോദ്യം

ട്രംപ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോള്‍ 'ഹൗ ടു ഇംപീച്ച് എ പ്രസിഡണ്ട്?' എന്ന സെര്‍ച്ച് ചോദ്യം ഗൂഗിള്‍ സെര്‍ച്ചില്‍ 4,850 ശതമാനമാണ് വര്‍ദ്ധിച്ചയതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രസിഡന്റിനെ എങ്ങനെ ഇംപീച്ച് ചെയ്യാം; ട്രംപ് വിജയിച്ചതിനു പിന്നാലെ അമേരിക്കക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ ചോദ്യം

അപ്രതീക്ഷിതമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് എത്തിയതിനു പിന്നാലെ ട്രംപിനെതിരെയുള്ള പ്രതിഷേധവും രാജ്യത്ത് വ്യാപിക്കുകയാണ്. 'നോട്ട് മൈ പ്രസിഡണ്ട്' എന്ന പ്ലക്കാര്‍ഡുകളുമായുള്ള പ്രതിഷേധ റാലികള്‍ അമേരിക്കയിലെങ്ങും നടക്കുന്നു. ഇതിനിടെ ട്രംപ് ഓണ്‍ലൈന്‍ ലോകത്തും ഹിറ്റായിക്കൊണ്ടിരിക്കുന്നു. 'പ്രസിഡണ്ടിനെ എങ്ങനെ ഇംപീച്ച് ചെയ്യാം' എന്ന വാക്കാണ് ട്രംപ് പ്രസിഡന്റായതിനു പിറകേ ഗൂഗിള്‍ സെര്‍ച്ച് ലിസ്റ്റിലെ ട്രെന്റിംഗ് ടോപ്പിക്കായി മാറിയിരിക്കുന്നത്.


ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമേരിക്കക്കാര്‍ക്ക് ഗൂഗിളില്‍ കൂടുതലും തെരഞ്ഞത് ഇംപീച്ച്‌മെന്റിനെക്കുറിച്ചായിരുന്നു. 'ഇംപീച്ച്‌മെന്റിനുള്ള കാരണങ്ങള്‍, ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ഹര്‍ജി, ഇംപീച്ച് ട്രംപ്, റീകൗണ്ട്' എന്നിങ്ങനെയാണ് ഗൂഗിളില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍. ഏറ്റവും കൂടുതല്‍ സെര്‍ച്ച് നടന്നിട്ടുള്ളത് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ പിന്തുണച്ച കാലിഫോര്‍ണിയ, വെര്‍മോണ്ട്, വാഷിങ്ടണ്‍, ഹവായ്, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്.

ട്രംപ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോള്‍ 'ഹൗ ടു ഇംപീച്ച് എ പ്രസിഡണ്ട്?' എന്ന സെര്‍ച്ച് ചോദ്യം ഗൂഗിള്‍ സെര്‍ച്ചില്‍ 4,850 ശതമാനമാണ് വര്‍ദ്ധിച്ചയതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് വെബ്സൈറ്റ് മെട്രോയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ ആന്‍ഡ്രൂ ജോണ്‍സണേയും ബില്‍ ക്ലിന്റനേയും മാത്രമേ ഇതുവരെ ഇംപീച്ച് ചെയ്തിട്ടുള്ളു. സെനറ്റ് കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്ന് ഇരുവരും അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.

Read More >>