ഇന്ത്യൻ സൂപ്പർ ലീഗ്: പുണെയെ തോൽപ്പിച്ച് ഗോവ ഏഴാം സ്ഥാനത്ത്

ഗോവയ്ക്ക് എട്ടു മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റായപ്പോൾ പൂണെയ്ക്ക് ഏഴു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റാണുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗ്: പുണെയെ തോൽപ്പിച്ച് ഗോവ ഏഴാം സ്ഥാനത്ത്

പൂണെ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ
എഫ്.സി ഗോവയ്ക്ക് മൂന്നാം സീസനിലെ രണ്ടാമത്തെ ജയം. പൂനെ സിറ്റി എഫ്.സിയെ
ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോവ തോൽപ്പിച്ചത്. ഇതോടെ ലീഗിലെ അവസാന സ്ഥാനത്തുനിന്ന് പൂണെ സിറ്റിയെ മറികടന്ന് സീക്കോ പരിശീലിപ്പിക്കുന്ന ഗോവ ഏഴാം സ്ഥാനത്തായി. ഏഴ് കളികളിൽ മൂന്നാം തോൽവി ഏറ്റുവാങ്ങിയ പൂനെ ഇപ്പോൾ അവസാനസ്ഥാനത്താണ്.
പുനെ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ശിവ് ഛത്രപതി സ്‌പോർട്‌സ് കോംപ്‌ളക്‌സിൽ

ഇന്നലെ നടന്ന മത്സരത്തിന്റെ 32-ആം മിനുറ്റിൽ റാഫേൽ കൊയ്ലോ നേടിയ
ഗോളിനായിരുന്നു ഗോവൻ ടീമിന്റെ ജയം. ബോക്‌സിന് തൊട്ടുപുറത്തുനിന്ന്
തൊടുത്ത അത്യുഗ്രനായൊരു ഫ്രീകിക്കിൽ നിന്നായിരുന്നു കൊയ്ലോയുടെ ഗോൾ.
പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ പുനെ സിറ്റി കഠിനമായി
ശ്രമിച്ചെങ്കിലും നടന്നില്ല.
ഗോവയ്ക്ക് എട്ടു  മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റായപ്പോൾ പൂണെയ്ക്ക് ഏഴു
മത്സരങ്ങളിൽ നിന്ന് ആറു പോയിന്റാണുള്ളത്.

Story by
Read More >>