നോട്ട് മാറി വാങ്ങാനെത്തിയവരുടെ തിരക്കിനിടയില്‍ പെട്ട് ബാങ്കിന്റെ ചില്ല് തകര്‍ന്നു

കരുനാഗപ്പള്ളിക്ക് അടുത്തുള്ള വവ്വാക്കാവിലെ എസ്ബിടി ശാഖയിലാണ് സംഭവം.

നോട്ട് മാറി വാങ്ങാനെത്തിയവരുടെ തിരക്കിനിടയില്‍ പെട്ട് ബാങ്കിന്റെ ചില്ല് തകര്‍ന്നു

കരുനാഗപ്പള്ളി: നോട്ട് മാറ്റി വാങ്ങാനെത്തിയവരുടെ ഉന്തിലും തള്ളിലും പെട്ട് ബാങ്കിന്റെ ഗ്ലാസ് വാതില്‍ തകര്‍ന്നു. കരുനാഗപ്പള്ളിക്ക് അടുത്തുള്ള വവ്വാക്കാവിലെ എസ്ബിടി ശാഖയിലാണ് സംഭവം. രാവിലെ എട്ട് മണി മുതല്‍ ഇവിടെ നോട്ട് മാറ്റാനെത്തിയവരുടെ തിരക്ക് ഉണ്ടായിരുന്നു. പന്ത്രണ്ടുമണിയോടെ തിരക്ക് കൂടുകയും ഉന്തും തള്ളുമുണ്ടായി. ഇതിനിടയിലാണ് ഗ്ലാസ് വാതില്‍ തകര്‍ന്നു വീണത്. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് ഓച്ചിറ എസ്‌ഐ പറഞ്ഞു.

ഉച്ചക്ക് 12 മണിക്ക് ബാങ്കിലെ കറന്‍സി തീര്‍ന്നത് ചെറിയ ബഹളത്തിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം കൊല്ലത്തെ പ്രധാന ശാഖയില്‍ പണമെത്തിച്ച് നല്‍കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതോടെ ബഹളക്കാര്‍ അടങ്ങി.

Story by
Read More >>