പെൻസ്റ്റോക്ക് പൈപ്പിൽ ചോർച്ച; മൂലമറ്റം പവർഹൗസിലെ മൂന്ന് ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവച്ചു; വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത

ഇന്നുരാവിലെയാണ് പെൻസ്റ്റോക്ക് പൈപ്പിന്റ ഇൻലെറ്റ് വാൽവിൽ ചോർച്ച കണ്ടെത്തിയത്. പെൻസ്റ്റോക്ക് പൈപ്പിലുണ്ടായ തകരാർ പരിഹരിക്കാൻ എകദേശം രണ്ടാഴ്ചത്തോളം സമയം വേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ നിഗമനം

പെൻസ്റ്റോക്ക് പൈപ്പിൽ ചോർച്ച; മൂലമറ്റം പവർഹൗസിലെ മൂന്ന് ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവച്ചു; വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത

മൂലമറ്റം: മൂലമറ്റം പവർ ഹൗസിലെ മൂന്ന് ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവച്ചു. ഇതിനെത്തുടർന്ന വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത. പെൻസ്റ്റോക്ക് പൈപ്പിൽ ചോർച്ചയുണ്ടായതാണ് ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള കാരണം. ഇതേത്തുടർന്ന് ഇടുക്കി അണക്കെട്ടിൽനിന്നുള്ള വൈദ്യുതോൽപ്പാദനത്തിൽ 390 മെഗാവാട്ട് കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

ഇന്നുരാവിലെയാണ് പെൻസ്റ്റോക്ക് പൈപ്പിന്റ ഇൻലെറ്റ് വാൽവിൽ ചോർച്ച കണ്ടെത്തിയത്. പെൻസ്റ്റോക്ക് പൈപ്പിലുണ്ടായ തകരാർ പരിഹരിക്കാൻ എകദേശം രണ്ടാഴ്ചത്തോളം സമയം വേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ നിഗമനം.

വൈദ്യുതോൽപ്പാദനം നിലച്ചതോടെ അയൽ സംസ്ഥാനങ്ങളിൽനിന്നും വൈദ്യുതി വാങ്ങാനാണ് അധികൃതരുടെ തീരുമാനം. നിലവിൽ 780 മെഗാവാട് വൈദ്യുതിയാണ് മൂലമറ്റം പവർ ഹൗസിൽനിന്നും ഉദ്പാദിപ്പിക്കുന്നത്.

Read More >>