ഇങ്ങനെയുമാകാം വീഡിയോ: നഗരത്തിലെ വന്‍ കടികാരനാണ് സാബു; നോട്ട് സാബുവിനേയും കടിച്ചു!

തികച്ചു വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി വീഡിയോ അനിമേറ്റര്‍മാര്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഒരു വിഷയം അന്വേഷിച്ച് ടൈഗര്‍ സാബുവിന് അടുത്തെത്തുകയാണ് അവര്‍- നോട്ട് ദുരന്തത്തെ തുടര്‍ന്നുണ്ടായ വ്യത്യസ്തമായ വീഡിയോ പ്രതിഷേധം കാണാം.

ഇങ്ങനെയുമാകാം വീഡിയോ: നഗരത്തിലെ വന്‍ കടികാരനാണ് സാബു; നോട്ട് സാബുവിനേയും കടിച്ചു!

ജേര്‍ണലിസ്റ്റ്: (എടിഎമ്മിലേയ്ക്ക് 300 മീറ്റര്‍ ദൂരമുള്ള ഫുട്പാത്തില്‍ കടി/ പണിയൊന്നുമില്ലാതെ അലസനായിരിക്കുന്ന സാബുവിനോട) ഹലോ ടൈഗര്‍ സാബു സാറല്ലേ

സാബു: (വലിയ താല്‍പ്പര്യമില്ലാതെ) അതെ.

ജേര്‍ണലിസ്റ്റ്: സാറേ... ഇപ്പോ കേരളത്തില്‍ എന്നല്ല ഇന്ത്യ മുഴുവന്‍ ബാങ്കില്‍ നോട്ടില്ലാത്ത ഒരു പ്രശ്‌നം നടക്കുവാണല്ലോ...

സാബു: ങ്ഹാ അങ്ങനെ കേട്ടു.

ജേര്‍ണലിസ്റ്റ്: അത് തുടങ്ങിയിട്ട് ഒരു ആറു ദിവസം കഴിഞ്ഞു.

സാബു: ആണോ... ആയ്ക്കാണും.

ജേര്‍ണലിസ്റ്റ്: പക്ഷെ ഈ നോട്ട് പ്രശ്‌നം വന്നപ്പോ മുതല്‍ കേരളത്തില്‍ ഒരാളെ പോലും നിങ്ങള്... പട്ടി കടിച്ചില്ലല്ലോ. അതെന്താ അങ്ങനെ?

സാബു: ങ്ഹാ. അത് നിങ്ങക്കില്ലെങ്കിലും ഞങ്ങക്ക് കുറച്ചു കൂടെ രാജ്യസ്‌നേഹം ഒക്കെയാണ്. ഞങ്ങളീ പൊരകത്തുമ്പോ വാഴ വെട്ടാറില്ല. അതുപോലെ നഗരം കത്തിയെരിയുമ്പോ വീണവായിക്കാറില്ല. ആ.. പിന്നെ ഈ പ്രശ്‌നമൊക്കെ നടക്കുമ്പോ നിങ്ങള് മനുഷ്യമ്മാരൊക്കെ ഇച്ചിരി പട്ടിണിയിലാണല്ലോ. അപ്പോ നിങ്ങള് വലിച്ചെറിയുന്ന വെയ്‌സ്റ്റിലും കൊറവ് വന്നിട്ടൊണ്ട്. അപ്പോ അതിന്റെ ക്ഷീണം ഞങ്ങക്കും വന്നിട്ടുണ്ട്. ഈ ക്രൈസിസ് എല്ലാം കഴിയുമ്പോ നിങ്ങള് പഴയതു പോലാകും. അന്നേരം തൊട്ട് കടിച്ചു തുടങ്ങാം. വെഷമിക്കണ്ട. കെട്ടാ.

dog-2വാട്ട്‌സപ്പിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന ഒരു വീഡിയോയാണിത്. ത്രിഡി മാജിക്കാണ് നോട്ട് നിരോധനത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഈ ത്രിമാന വീഡിയോ ചിത്രത്തിനു പിന്നില്‍.

നോട്ട് നിരോധിച്ചപ്പോള്‍ കാശ്മീരിലെ യുവാക്കള്‍ കല്ലേറു നിര്‍ത്തിയെന്നും അങ്ങനെ യുദ്ധം തന്നെ ഇല്ലാതായെന്നുമുള്ള 'തള്ള്' ഇറങ്ങിയതിന്റെ പശ്ചാത്തലത്തിലാകണം വീഡിയോ.

നോട്ട് നിരോധന വാര്‍ത്ത ജനജീവിതത്തേയും വാര്‍ത്തകളേയും മുക്കുന്നതിനു മുന്‍പുണ്ടായിരുന്ന നായകടി നിന്നു പോയത് എങ്ങനെയെന്ന ചോദ്യം ഈ ആക്ഷേപഹാസ്യ സൃഷ്ടാക്കള്‍ക്കള്‍ ചോദിക്കുകയാണ്. നായയോട് തന്നെ

ഒന്നാലോചിച്ചാല്‍ സംഭവം ശരിയാണ്. ഒന്‍പതു ദിവസമായി നായകടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല- അപ്പോഴാണ് നഗരത്തിലെ പ്രധാന കടികാരനായ ടൈഗര്‍ സാബുവിനെ ജേര്‍ണലിസ്റ്റ് സമീപിക്കുന്നത്.

വൈറലായി പടരുന്ന വീഡിയോ കാണാം:

Read More >>