മൂന്നു മക്കളുടെയും വിവാഹം ഉടനെ നടക്കുമെന്ന് പിതാവിനോടു പാസ്റ്റര്‍ ടിജോയുടെ പ്രവചനം; മൂന്നുപേരുടേയും വിവാഹം നേരത്തേ കഴിഞ്ഞുവെന്ന് പിതാവിന്റെ പ്രതികരണം

സുവിശേഷ യോഗത്തിനിടയിലാണ് സാധാരണക്കാരനായ ഒരു വ്യക്തിയോട് പാസ്റ്റര്‍ ടിജോ പ്രവചനം നടത്തുന്നത്. താങ്കളുടെ വിടുതലുമായി ബന്ധപ്പെട്ട മൂന്നു കാര്യങ്ങളാണ് കാണാന്‍ കഴിയുന്നതെന്നു സൂചിപ്പിച്ചാണ് ടിജോ പ്രവചനം ആരംഭിക്കുന്നത്.

മൂന്നു മക്കളുടെയും വിവാഹം ഉടനെ നടക്കുമെന്ന് പിതാവിനോടു പാസ്റ്റര്‍ ടിജോയുടെ പ്രവചനം; മൂന്നുപേരുടേയും വിവാഹം നേരത്തേ കഴിഞ്ഞുവെന്ന് പിതാവിന്റെ പ്രതികരണം

കള്ളപ്രവചനങ്ങളുടെയും കള്ളസാക്ഷ്യത്തിന്റേയും കൂത്തരങ്ങായ ആത്മീയ മേഖലയില്‍ അതു സംബന്ധിച്ചുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരികയാണ്. ആത്മിയതയുടെ പേരില്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരും കുറവല്ല. രോഗശാന്തി ശുശ്രൂഷയുടേയും അതിന്റെ പേരില്‍ നടക്കുന്ന കള്ളപ്രവചനങ്ങളിലൂടെയും സാധാരണക്കാരായ വിശ്വാസികളെ കബളിപ്പിക്കുന്ന പല പാസ്റ്റര്‍മാരുടെയും തനിനിറം സോഷ്യല്‍മീഡിയ പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. അത്തരത്തിലൊരു തട്ടിപ്പിന്റെ വീഡിയോ ആണ് പാസ്റ്റര്‍ ടിജോയുടെ പേരില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.


സുവിശേഷ യോഗത്തിനിടയിലാണ് സാധാരണക്കാരനായ ഒരു വ്യക്തിയോട് പാസ്റ്റര്‍ ടിജോ പ്രവചനം നടത്തുന്നത്. താങ്കളുടെ വിടുതലുമായി ബന്ധപ്പെട്ട മൂന്നു കാര്യങ്ങളാണ് കാണാന്‍ കഴിയുന്നതെന്നു സൂചിപ്പിച്ചാണ് ടിജോ പ്രവചനം ആരംഭിക്കുന്നത്. ആദ്യപ്രവചനം താങ്കള്‍ ഒത്തിരി ദൂരത്തു നിന്നുമാണ് വരുന്നതെന്നുള്ളതാണ്. വിശ്വാസി അതു സമ്മതിക്കുകയും ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തിനടുത്തുള്ള തക്കലയില്‍ നിന്നുമാണ് താന്‍ വരുന്നതെന്നാണ് വിശ്വാസി പറയുന്നത്.

താങ്കള്‍ക്ക് മൂന്നു ഭാഷ അറിയാം എന്നുള്ളതാണ് ടിജോയുടെ അടുത്ത പ്രവചനം. അതു മലയാളം, തമിഴ്, കന്നഡ ഭാഷകളാണെന്നും ടിജോ ചൂണ്ടിക്കാട്ടുന്നു. അക്കാര്യവും വിശ്വാസി ശരിവയ്ക്കുന്നു. താങ്കള്‍ക്ക് മൂന്നു കുട്ടികളാണുള്ളതെന്നും അടുത്ത മൂന്നു മാസത്തിനുള്ളില്‍ അവരുടെ മൂന്നുപേരുടേയും വിവാഹം നടക്കുമെന്നുമാണ് ഒടുവിലത്തെ പ്രവചനം. എന്നാല്‍ ആ പ്രവചനത്തില്‍ പ്രവാചകനെ അമ്പരപ്പിച്ചുകൊണ്ടു മൂന്നു കുട്ടികളുടെയും വിവാഹം കഴിഞ്ഞതായി വിശ്വാസി വേദിയില്‍ പറയുന്നു.

വിശ്വാസിയുടെ മറുപടി കേട്ട് പാസ്റ്റര്‍ ടിജോയും വിവര്‍ത്തകനും ഇതികര്‍ത്തവ്യാമൂഡരായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.

[video width="398" height="224" mp4="http://ml.naradanews.com/wp-content/uploads/2016/11/Pastor-Tijo.mp4"][/video]

Read More >>