മോദിയെ പരിഹസിച്ച കുഞ്ഞു ഹവ്വ കേജ്രിവാളിന്റെ സുഹൃത് പുത്രി; വിരട്ടല്‍ ചെലവാകില്ല ;)

നോട്ട് നിരോധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലുണ്ടായ ദുരിതങ്ങള്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച കുഞ്ഞു ഹവ്വ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ സുഹൃത്തിന്റെ മകള്‍.

മോദിയെ പരിഹസിച്ച കുഞ്ഞു ഹവ്വ കേജ്രിവാളിന്റെ സുഹൃത് പുത്രി; വിരട്ടല്‍ ചെലവാകില്ല ;)

ആര്‍എസ്എസുകാര്‍ പ്രചരിപ്പിക്കുന്നതു പോലെ മോദിക്ക് ബുദ്ധിയുണ്ടോയെന്ന് ചോദിച്ച് നോട്ട് നിരോധനത്തെ പരിഹസിക്കുന്ന ഹവ്വ, കള്ളപ്പണക്കരന്റെ മകളല്ല. ഹവ്വയുടെ അച്ഛന്‍ ഷൗക്കത്ത് അലി എരോത്ത് കോഴിക്കോട് നാദാപുരം മേഖലയിലുള്ളയാളാണ്. അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട പോരാട്ടം സ്വച്ഛ് ഭാരത് വരും മുന്‍പേ തുടങ്ങിയയാള്‍. എല്ലാത്തിനുമുപരി മതാതീതന്‍!

[caption id="attachment_58563" align="aligncenter" width="534"]ഷൌക്കത്തലി അരവിന്ദ് കേജ്രിവാളിനോപ്പം

ഷൌക്കത്തലി അരവിന്ദ് കേജ്രിവാളിനോപ്പം പ്രഭാത സവാരിയില്‍[/caption]

കേജ്രിവാള്‍ അടുത്ത ബന്ധം പുലര്‍ത്തുന്ന കേരളത്തിലെ ചുരുക്കം ചിലരിലൊരാള്‍. സി. ആര്‍ നീലകണ്ഠന്‍ കണ്‍വീനറായ കേരളത്തിലെ ആംആദ്മി പാര്‍ട്ടിയുടെ എട്ടംഗ ടീമിലെ പ്രധാനി. ജീവിതം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ച ഷൗക്കത്തലിയെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ കോഴിക്കോട്ടെ ശോഭീന്ദ്രന്‍ മാഷിനോട് ചോദിച്ചാല്‍ മതിയെന്ന് സി. ആര്‍ നീലകണ്ഠന്‍ പറയുന്നു.

പരിസ്ഥിതി പ്രവര്‍ത്തകരുടെ ഗുരുനാഥനായ ശോഭീന്ദ്രന്‍ മാഷിന്റെ മുഖ്യ ശിഷ്യനാണ്  ഷൗക്കത്തലി.

[caption id="attachment_58551" align="alignright" width="349"]HWA മോദി അനുകൂലികള്‍ ഹവ്വയ്ക്കെതിരെ പ്രചരിപ്പിക്കുന്ന പോസ്റ്റര്‍[/caption]

കുഞ്ഞു ഹവ്വ വീഡിയോയില്‍ പപ്പയ്‌ക്കൊപ്പം ആശുപത്രിയില്‍ വന്നതാണെന്നു പറയുന്നത് സത്യമാണ്, അദ്ദേഹം അമ്മയ്‌ക്കൊപ്പം ആശുപത്രിയിലാണ്. നാരദയിലൂടെ നാലാം ക്ലാസുകാരിയായ ഹവ്വയുടെ പ്രതിഷേധം നാടറിഞ്ഞപ്പോള്‍ മോദി അനുകൂലികള്‍ കൂട്ടത്തോടെ സൈബര്‍ അക്രമണവുമായി എത്തുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം വൈറലായ വീഡിയോ മറ്റൊന്നില്ല. അതോടെ ഹവ്വയുടെ അച്ഛന്‍ എസ്‌ഡിപിഐ പ്രവര്‍ത്തകനും മലപ്പുറംകാരനുമായ നജീബാണെന്നും കള്ളപ്പണക്കേസിലെ പ്രതിയാണെന്നുമായി പ്രചരണം.

'എസ്‌ഡിപിഐ നേതാവിന്റെ തനിനിറം പുറത്തായി ... മോദിക്കെതിരെ വീഡിയോ ഇട്ടതു കള്ളനോട്ട് കേസ് പ്രതിയുടെ മകള്‍...
മോദിയെ തെറിവിളിച്ചു പ്രശസ്തി നേടുക എന്ന നിലയിലേക്ക് സ്വന്തം കുഞ്ഞുങ്ങളെ വരെ ഉപയോഗിക്കാന്‍ തയ്യാറായ വാപ്പമാരുടെ അസ്വസ്ഥതയും മനസ്സിലാക്കാം... (കിടക്കയുടെ അടിയില്‍ വച്ചിരിക്കുന്ന ഹുണ്ടിപ്പണം ഇനി അവിടെയിരിക്കുകയെ ഉള്ളല്ലോ). ആ കുഞ്ഞു വലുതാകുമ്പോള്‍, അതിനെ മറ്റൊന്നിനും പ്രേരിപ്പിക്കാതിരിക്കട്ടെ മഹാനായ ആ വാപ്പ'- എന്ന് പോസ്റ്റിട്ട് മോദി അനുകൂലിയായ ലക്ഷ്മി എന്ന പ്രൊഫൈലാണ് കുഞ്ഞ് ഹവ്വയോട് ആദ്യം അസഹിഷ്ണുത പ്രകടിപ്പിച്ചത്.

'ലൈഫ് ബോയ് ഉണ്ടോ അവിടെ ആരോഗ്യം ഉണ്ട് എന്നൊക്കെ പറയും പോലെ എവിടെ കള്ളപ്പണവും രാജ്യദ്രോഹവും, തീവ്രവാദവും, ആര്‍ എസ്എസ്/ ബി ജെ പി വിരോധവും ഉണ്ടോ ? അവിടെ ഞമ്മന്റെ ആള്‍ക്കാരും ഉണ്ട്... വല്ലാത്ത ജന്മങ്ങള്‍ തന്നെ ഇതൊക്കെ!'- എന്ന് ഇസ്ലാമോഫോബിയ പരത്താനും ആ പോസ്റ്റ് ശ്രമിച്ചിരുന്നു.

[caption id="" align="alignleft" width="320"] ഹവ്വയ്ക്കെതിരെ മോദി അനുകൂലികള്‍ പ്രചരിപ്പിക്കുന്ന മറ്റൊരു പോസ്റ്റര്‍[/caption]

ആ പ്രചരണത്തിന് മറുപടിയായി, വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ജസീല്‍ കല്ലാച്ചി എഴുതി- 'മൂന്ന് മാസമായി കള്ളനോട്ടുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലുള്ള മലപ്പുറത്തെ എസ്‌ഡിപിഐയുടെ സജീവ പ്രവര്‍ത്തകന്റെ മകളാണ് ഹവ്വ എന്നാണ് സംഘികളുടെ പുതിയ കണ്ടെത്തല്‍. ഇന്റലിജന്‍സ് ബ്യൂറോ സംഘികളെ ഏല്‍പ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. പലരും ഹവ്വയെകുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ച് മെസേജ് അയക്കുന്നുണ്ട്. ഹവ്വയുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. ഐഡന്റിറ്റി വെളിപ്പെടുത്തി ജെനുവിനിറ്റി തെളിയിക്കേണ്ട ഒന്നും തന്നെ ആ വീഡിയോയില്‍ ഇല്ല. രാജ്യത്തിന്റെ പല ഭാഗത്തു നിന്നുണ്ടായ പ്രതികരണങ്ങള്‍ പോലെ ഒരു പ്രതികരണം മാത്രമാണത്. ഇനി എന്തെങ്കിലും സംശയമുള്ളവര്‍ക്ക് ഉറക്കം കിട്ടാത്ത പ്രശ്‌നമുണ്ടെങ്കില്‍ മലപ്പുറത്തെ എസ്‌ഡിപിഐ പ്രവര്‍ത്തകനെ നിരീക്ഷിക്കുന്ന പോലീസിനോട് ചോദിച്ചാല്‍ അറിയാന്‍ കഴിയും. പോലീസിന്റെ സംശയമൊക്കെ അറിയാന്‍ കഴിഞ്ഞവര്‍ക്ക് വിവരങ്ങള്‍ കൂടെ കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ലല്ലോ. വീഡിയോ ഷെയര്‍ ചെയ്ത സലീന ലീനയോട് വീഡിയോ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്യാന്‍ ചോദിച്ചുകൊണ്ട് മെസേജ് അയച്ചവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. എന്നോട് അങ്ങനെയാരും ആവശ്യപ്പെട്ടിട്ടില്ല. അന്‍വറിനോടും ആവശ്യപ്പെട്ടിട്ടില്ല എന്നാണ് വിശ്വാസം. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ടൂര്‍ പോയ പ്രധാനമന്ത്രി തിരിച്ചെത്തിയാല്‍ ഐടി ഫീല്‍ഡില്‍ നിന്ന് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി വന്നയാളാണ് ഷൗക്കത്ത് അലി. ജീവിതത്തെ തന്നെ സാമൂഹ്യ സേവനത്തിനായി സമര്‍പ്പിച്ചയാള്‍. കേജ്രിവാളിന്റെ മൂവ്‌മെന്റിന്റെ ഭാഗമായാണ് ജോലി ഉപേക്ഷിച്ചത്. അദ്ദേഹം കുടുംബജീവിതത്തേയും കുട്ടികളെ വളര്‍ത്തുന്നതിനെയും രാഷ്ട്രീയ പ്രവര്‍ത്തനമായി കരുതുന്നയാളാണ്. ഹവ്വയെ അടുത്തറിയാം. അവള്‍ക്ക് കാര്യങ്ങളൊക്കെ വേഗത്തില്‍ തിരിച്ചറിയാനാവും. അതുകൊണ്ട് കുഞ്ഞ് ഉള്‍ക്കൊണ്ട് തന്നെയാകും വീഡിയോയില്‍ സംസാരിച്ചത്. അല്ലാതെ പറഞ്ഞു പഠിപ്പിച്ചത് കാണാതെ പറഞ്ഞതാവില്ല. അതു കേട്ടാലും മനസിലാകുമല്ലോ"- ഷൗക്കത്തിന്റെ സുഹൃത്തും വീഡിയോ ആദ്യം സോഷ്യല്‍ ഷെയര്‍ ചെയ്യുകയും ചെയ്ത ജസീല്‍ നാരദയോട് പറഞ്ഞു.കള്ളപ്പണക്കാര്‍ക്കു വേണ്ടിയാണ് നോട്ട് നിരോധിച്ചതെന്ന പരസ്യ ആരോപണം നടത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ടീമിലെ അംഗമാണ് ഹവ്വയുടെ അച്ഛന്‍ എന്ന സത്യം, നുണ പ്രചരിപ്പിച്ചവര്‍ക്ക് തിരിച്ചടിയാകുമെന്നുറപ്പ്.

ഹവ്വ മോദിയെ വിമര്‍ശിക്കുന്ന വീഡിയോ കാണാം.