നോട്ട് വീഡിയോ വൈറല്‍: കുഞ്ഞു ഹവ്വ ചോദിക്കുന്നു; എനക്കുള്ള ബുദ്ധി പോലും മോദിക്കില്ലാണ്ടു പോയാല്‍...

ഞാന്‍ നാലാം ക്ലാസിലാണ്. എനിക്കുള്ള ബുദ്ധിപോലും മോദിക്കില്ലാതെ ആയാല്‍ എന്താ ചെയ്യുകയെന്നും മോഡിയുടെ കുഞ്ഞു വിമര്‍ശക ചോദിക്കുന്നു

നോട്ട് വീഡിയോ വൈറല്‍: കുഞ്ഞു ഹവ്വ ചോദിക്കുന്നു; എനക്കുള്ള ബുദ്ധി പോലും  മോദിക്കില്ലാണ്ടു പോയാല്‍...

നോട്ട് നിരോധിച്ച പ്രധാനമന്ത്രിയുടെ നടപടിയെ വിമര്‍ശിക്കുന്ന മലയാളിയായ നാലാം ക്ലാസുകാരിയുടെ വീഡിയോ വൈറലാകുന്നു. എന്റെ പേര് ഹവ്വ. ഞാനിവിടെ മെഡിക്കല്‍ കോളജിലാണ്. ഇവിടെ പാവപ്പെട്ട കുറേ ആളുകളുണ്ട്.ഭക്ഷണം കഴിക്കാന്‍ പണമില്ലാതെ കുറേപ്പേര്‍ ഇവിടെ ബുദ്ധിമുട്ടുന്നുണ്ട്. മോദി കുറച്ച് കോമണ്‍സെന്‍സ് ഉപയോഗിക്കണം. അഞ്ഞൂറും ആയിരവുമൊക്കെ നിരോധിക്കുമ്പോള്‍ മോദി കുറച്ചൊന്നാലോചിക്കണം. ഞാന്‍ നാലാം ക്ലാസിലാണ്. എനിക്കുള്ള ബുദ്ധി പോലും മോദിക്കില്ലാതായാല്‍ എന്താണ് ചെയ്യുക. എപ്പോഴാണ് ഇത് മാറുക. ഇത് മാറിയിട്ടില്ലെങ്കില്‍ നമ്മള്‍ മാറ്റണം-ഇതാണ് പെണ്‍കുട്ടിയുടെ ഉപദേശവും ശാസനയും.


മോദിയെ പരിഹസിച്ച കുഞ്ഞു ഹവ്വ കേജ്രിവാളിന്റെ സുഹൃത് പുത്രി; വിരട്ടല്‍ ചെലവാകില്ല ;)