ഒരു റാങ്ക് ഒരു പെൻഷനു വേണ്ടി സമരം ചെയ്ത മുൻ ജവാൻ ആത്മഹത്യ ചെയ്‌തു

ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടക്കാൻ കേന്ദ്രം വിമുഖത കാട്ടുന്നതിനെതിരെ ഗ്രെവാൾ ഉൾപ്പെടെയുള്ളവർ ഡൽഹി ജന്തർ മന്ദറിൽ സമരം നടത്തി വരികയായിരുന്നു. മാത്രമല്ല ഇതിനെതിരെ പ്രതിരോധ മന്ത്രിയെ നേരിട്ടു കണ്ടു നിവേദനം നൽകാൻ ഒരുങ്ങുകയായിരുന്നു.

ഒരു റാങ്ക് ഒരു പെൻഷനു വേണ്ടി സമരം ചെയ്ത മുൻ ജവാൻ ആത്മഹത്യ ചെയ്‌തു

ഡൽഹി:ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ മുൻ ജവാൻ ആത്മഹത്യ ചെയ്തു. ഹരിയാന സ്വദേശിയായ രാം കിഷൻ ഗ്രെവാളാണ് ഇന്നലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടക്കാൻ കേന്ദ്രം വിമുഖത കാട്ടുന്നതിനെതിരെ ഗ്രെവാൾ ഉൾപ്പെടെയുള്ളവർ ഡൽഹി ജന്തർ മന്ദറിൽ സമരം നടത്തി വരികയായിരുന്നു. മാത്രമല്ല ഇതിനെതിരെ പ്രതിരോധ മന്ത്രിയെ നേരിട്ടു കണ്ടു നിവേദനം നൽകാൻ ഒരുങ്ങുകയായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് ഇയാൾ വിഷം കഴിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിരോധ മന്ത്രി മനോഹർ പരീക്കറിനെ കാണാൻ സമരക്കാൻ എത്തിയപ്പോൾ തന്നെ ഇയാൾ വിഷം കഴിച്ചിരുന്നു എന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

Read More >>