കൂളിങ് ഗ്ലാസ് വെച്ച പന്നി റെഡി; അങ്കമാലി ഡയറീസിന്റെ പുതിയ പോസ്റ്റര്‍

ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാവുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം പ്രദര്‍ശനത്തിനെത്തും.

കൂളിങ് ഗ്ലാസ് വെച്ച പന്നി റെഡി; അങ്കമാലി ഡയറീസിന്റെ പുതിയ പോസ്റ്റര്‍

കൊച്ചി: ഡബിള്‍ ബാരലിന് ശേഷം ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസീന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. കൂളിങ് ഗ്ലാസ് വെച്ച പന്നിയുടെ ചിത്രമുള്ള പോസ്റ്റര്‍ ആകര്‍ഷകമാണ്. കട്ട ലോക്കലെന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ പോസ്റ്ററില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതായും പറയുന്നുണ്ട്. നടന്‍ ചെമ്പന്‍ വിനോദ് ജോസ് കഥയെഴുതുന്ന ചിത്രത്തിന്റെ നിര്‍മാണം ഫ്രൈഡേ ഫിലിം ഹൗസാണ്. 86 കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാവുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം പ്രദര്‍ശനത്തിനെത്തും.