തട്ടും തടവുമില്ലാതെ ആദ്യത്തെ 2000 രൂപ കേരളത്തിലെ എടിഎമ്മില്‍ നിന്ന് ലഭിച്ചു; വീഡിയോ കാണാം

കോഴിക്കോട് നടക്കാവ് യൂനിയന്‍ ബാങ്ക് എടിഎമ്മില്‍ നിന്ന് 2000 രൂപ നോട്ട് പുറത്തുവരുന്ന വീഡിയോയാണ് പുറത്തുവന്നത്.

തട്ടും തടവുമില്ലാതെ ആദ്യത്തെ 2000 രൂപ കേരളത്തിലെ എടിഎമ്മില്‍ നിന്ന് ലഭിച്ചു; വീഡിയോ കാണാം

കാത്തിരിപ്പിനൊടുവില്‍ 2000 രൂപയുടെ നോട്ടുകള്‍ കേരളത്തിലെ വിവിധ എടിഎമ്മുകളില്‍ നോട്ടുകള്‍ ലഭിച്ചുതുടങ്ങി. കോഴിക്കോട് നടക്കാവ് യൂനിയന്‍ ബാങ്ക് എടിഎമ്മില്‍ നിന്ന് 2000 രൂപ നോട്ട് പുറത്തുവരുന്ന വീഡിയോയാണ് പുറത്തുവന്നത്.

യൂണിയന്‍ ബാങ്ക് സീനിയര്‍ മാനേജര്‍ (സാങ്കേതിക വിഭാഗം) വി.കെ ആദര്‍ശാണ് ഈ വീഡിയോ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തത്.ഇതോടൊപ്പം ഉള്ള വീഡിയോ യില്‍ 2300 രൂപ ആവശ്യപ്പെട്ട ആള്‍ക്ക് ഒരു 2000വും മൂന്ന് 100 ഉം കൊടുക്കുന്നത് കാണാം.
ഇതിനുവേണ്ടി സവിശേഷമായ ഹാര്‍ഡ്വെയര്‍ മാറ്റമൊന്നും വേണ്ടി വന്നിട്ടില്ലന്നും ട്രേയില്‍ മതിയായ പരിശോധന, എടിഎം 2000 നെ അനുസരിക്കുന്ന തരത്തില്‍ സോഫ്ട്‌വെയര്‍ പിന്തുണ ഉറപ്പാക്കുക എന്നത് മാത്രമാണ് വേണ്ടിവന്നതെന്ന് ആദര്‍ശ് പറയുന്നു.

[video width="224" height="384" mp4="http://ml.naradanews.com/wp-content/uploads/2016/11/15115533_615550778624713_4399623326742347776_n.mp4"][/video]

Story by
Read More >>