ഇസ്രയേലില്‍ കാട്ടുതീ പടര്‍ന്നുപിടിച്ച് വ്യാപക നാശം

നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. കാറ്റിനൊപ്പം തീപടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസതടസം അനുഭവപ്പെട്ടു. പ്രദേശത്തു നിന്ന് പതിനായിരത്തോളം ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചതായാണ് റിപോര്‍ട്ടുകള്‍.

ഇസ്രയേലില്‍ കാട്ടുതീ പടര്‍ന്നുപിടിച്ച് വ്യാപക നാശം

ജറുസലേം: ഇസ്രയേലില്‍ കാട്ടുതീ പടര്‍ന്നുപിടിച്ച് വ്യാപക നാശം. നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. കാറ്റിനൊപ്പം തീപടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസതടസം അനുഭവപ്പെട്ടു. പ്രദേശത്തു നിന്ന് പതിനായിരത്തോളം ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചതായാണ് റിപോര്‍ട്ടുകള്‍.

വടക്കന്‍ ഇസ്രയേലിലെ കാര്‍മല്‍ വനത്തില്‍ ചൊവ്വാഴ്ചയോടെ ആരംഭിച്ച തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്. ശ്വാസതടസം അനുഭവപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രിക്കാന്‍ നാലു വിമാനങ്ങളും 30 അഗ്നിശമനസേനകളെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം, തീപ്പിടുത്തം ഉണ്ടാവാനിടയായ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേഖലയില്‍ വരണ്ട കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കാറ്റ് വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണെന്നാണ് വിലയിരുത്തല്‍.


Story by
Read More >>