ഫയര്‍ കപ്പ്‌ തെറാപ്പി: ചര്‍മ്മം ചുട്ടുപഴുപ്പിച്ചു കൊഴുപ്പ് കുത്തിയെടുക്കുന്ന ചികിത്സാരീതി

അമിതമായ വിശപ്പ്‌ അനുഭവപ്പെടുകയും, ശരീരവളര്‍ച്ചയുടെ സന്തുലിതാവസ്ഥ തെറ്റിക്കുകയും ചെയ്യുന്ന പ്രാടര്‍-വില്ലി സിന്‍ഡ്രോം ഒരു ജനികിത രോഗമാണ്. ഈ രോഗം പിടിപ്പെട്ട കുട്ടികള്‍ക്ക് മറ്റുള്ളവരേക്കാള്‍ ആറു മടങ്ങ്‌ അധികം ഭക്ഷണം കഴിക്കാന്‍ സാധിക്കും. ഇതുമൂലം ശരീരഭാരം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇവര്‍ക്കുള്ള ചികിത്സയാണ് കപ്പിംഗ് ട്രീറ്റ്മെന്റ്റും ഫയര്‍ തെറാപ്പിയും

ഫയര്‍ കപ്പ്‌ തെറാപ്പി: ചര്‍മ്മം ചുട്ടുപഴുപ്പിച്ചു കൊഴുപ്പ് കുത്തിയെടുക്കുന്ന ചികിത്സാരീതി

പ്രാടര്‍-വില്ലി സിന്‍ഡ്രോം ബാധിതനായ 11 വയസുകാരന്‍ ലീ ഹാന്‍ഗ് എന്ന ചൈനീസ്‌ ബാലന്‍ ഇപ്പോള്‍ ഏറ്റവും അപകടകരമായ ഒരു ചികിത്സയിലൂടെ കടന്നുപോവുകയാണ്. അഗ്നിയുപയോഗിച്ചുള്ള ഈ ചികിത്സ അത്യന്തം അപകടകരമെന്നു മാത്രമല്ല, അതിയായ വേദന കൂടി സമ്മാനിക്കുന്ന ഒന്നാണ് ലീയ്ക്ക്.

വൈദ്യശാസ്ത്രപരമായ മേല്‍നോട്ടത്തില്‍ ചര്‍മ്മത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ചു ശരീരത്തില്‍ നിന്നും കൊഴുപ്പ് വലിച്ചെടുക്കുന്ന ഫയര്‍ കപ്പിംഗ്, ഫയര്‍ തെറാപ്പി എന്നിവയും കൂടാതെ ശരീരത്തില്‍ സൂചികള്‍ കുത്തിയുള്ള ആക്യൂപങ്ക്ചർ എന്നിവയുമാണ് ലീയില്‍ പ്രയോഗിക്കുന്ന ചികിത്സാതന്ത്രം.


lee

ലീയുടെ ശരീരത്തില്‍ ഏകദേശം 150 കിലോ തൂക്കം വരുന്ന 23 കല്ലുകളുണ്ട് എന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ചൈനയുടെ പരമ്പരാഗത ചികിത്സാരീതികള്‍ പ്രകാരം ഇവ നീക്കം ചെയ്യാനും ശരീരഭാരം കുറയ്ക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്.

അമിതമായ വിശപ്പ്‌ അനുഭവപ്പെടുകയും, ശരീരവളര്‍ച്ചയുടെ സന്തുലിതാവസ്ഥ തെറ്റിക്കുകയും ചെയ്യുന്ന പ്രാടര്‍-വില്ലി സിന്‍ഡ്രോം ഒരു ജനികിത രോഗമാണ്. ഈ രോഗം പിടിപ്പെട്ട കുട്ടികള്‍ക്ക് മറ്റുള്ളവരേക്കാള്‍ ആറു മടങ്ങ്‌ അധികം ഭക്ഷണം കഴിക്കാന്‍ സാധിക്കും. ഇതുമൂലം ശരീരഭാരം ക്രമാതീതമായി വര്‍ദ്ധിക്കുന്നു.

1956 ല്‍ സ്വിസ്സ് ഡോക്ടറുമാരായ പ്രാടറും വില്ലിയും ചേര്‍ന്നു ഈ രോഗം ലോകത്തിന് പരിചയപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ രോഗത്തിന് ഇവരുടെ പേര് ലഭിക്കുന്നത്.

മൂന്നാമത്തെ വയസ്സിലാണ് ഈ രോഗം ലീയ്ക്ക് സ്ഥിതീകരിക്കുന്നത്. നാല് വയസുള്ളപ്പോള്‍ ലീയ്ക്ക് സമപ്രായക്കാരെക്കാള്‍ രണ്ടരമടങ്ങ്‌ അധിക ശരീരഭാരം ഉണ്ടായിരുന്നു.

പ്രായം കൂടുന്തോറും ലീയുടെ അമിതഭാരം ദൈനംദിന പ്രവര്‍ത്തങ്ങള്‍ക്ക് പോലും തടസ്സമായി വന്നു. അമിതഭാരവുമായി ബന്ധപ്പെട്ട പത്തിലധികം രോഗങ്ങളും ലീയ്ക്ക് ഉള്ളതായി വൈദ്യലോകം കണ്ടെത്തി. പല ചികിത്സകള്‍ ശ്രമിച്ചു നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല.

അങ്ങനെയാണ് ലീയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ അത്യന്തം ദുരിതപ്പൂര്‍ണ്ണമായ കപ്പിംഗ് ട്രീറ്റ്മെന്‍റ്റും ഫയര്‍ തെറാപ്പിയും മകനായി തിരഞ്ഞെടുത്തത്.

lee2

ശാസ്ത്രീയമായി ചര്‍മ്മം നന്നായി ചുട്ടുപഴുപ്പിച്ചു അതില്‍ നിന്നും സൂചി ഉപയോഗിച്ചും, ചൂടായ ഗ്ലാസ്സ് കപ്പുകള്‍ കമഴ്ത്തി കൊഴുപ്പ് വലിച്ചെടുക്കുന്നതാണ് ഫയര്‍ തെറാപ്പി.

രണ്ടുമാസത്തെ ചികിത്സ കൊണ്ട് ലീയുടെ ശരീരഭാരം നന്നായി കുറഞ്ഞു എന്നും, 15 കിലോ ഭാരമുള്ള കൊഴുപ്പ് കല്ലുകള്‍ ലീയുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.