എലൂര്‍ എച്ച്‌ഐഎല്‍ കമ്പനിയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു; രണ്ടു പേരുടെ നില ഗുരുതരം

കമ്പനിയിലേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്.

എലൂര്‍ എച്ച്‌ഐഎല്‍ കമ്പനിയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു; രണ്ടു പേരുടെ നില ഗുരുതരം

കൊച്ചി: കൊച്ചി ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡ് കമ്പനിയിലാണ് രാസവസ്തു ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം.

അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കമ്പനിയിലേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ഫയര്‍ഫോഴ്‌സ് തീയണച്ചു കൊണ്ടിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയായെന്നാണ് വിവരം.

Story by