ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിച്ചില്ല; അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കറന്‍സി പരിഷ്‌കരണമാണ് ഈ അവസ്ഥയ്ക്കു കാരണമെന്നും വിശ്വേന്ദ്രസിംഗ് ചൂണ്ടിക്കാട്ടുന്നുണ്ട്. മതിയായ മുന്നൊരുക്കമില്ലാതെയും ബാങ്കുകളില്‍ ആവശ്യത്തിന് നോട്ടുകള്‍ എത്തിക്കാതെയും കറന്‍സി പരിഷ്‌കരണം നടത്തിയതിനാല്‍ താന്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ബുദ്ധിമുട്ടു അനുഭവിക്കുകയാണെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിച്ചില്ല; അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെതിരെ നല്‍കിയ പരാതിയില്‍  പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ അഭിഭാഷകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിശ്വേന്ദ്ര സിങ് (54) ആണ് പരാതി നല്‍കിയത്.

താന്‍ രാജസ്ഥാനിലെ ഒരു ബാങ്കില്‍ നിന്നും 10,000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നുശവന്നും എന്നാല്‍ സാധിച്ചിരുന്നില്ലെന്നും കാട്ടിയാണ് വിശ്വേന്ദ്ര സിങ് പരാതി നല്‍കിയത്. പണം പിന്‍വലിക്കാനെത്തിയ വിശ്വേന്ദ്രസിംഗിനോടു ബാങ്കില്‍ ആകെ മൂന്നു ലക്ഷം രൂപ മാത്രമേയുള്ളൂവെന്നും 2000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവില്ലെന്നും ബാങ്ക് ജീവനക്കാര്‍ പറയുകയായിരുന്നു.

കറന്‍സി പരിഷ്‌കരണമാണ് ഈ അവസ്ഥയ്ക്കു കാരണമെന്നും വിശ്വേന്ദ്രസിംഗ് ചൂണ്ടിക്കാട്ടുന്നുണ്ട്. മതിയായ മുന്നൊരുക്കമില്ലാതെയും ബാങ്കുകളില്‍ ആവശ്യത്തിന് നോട്ടുകള്‍ എത്തിക്കാതെയും കറന്‍സി പരിഷ്‌കരണം നടത്തിയതിനാല്‍ താന്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ബുദ്ധിമുട്ടു അനുഭവിക്കുകയാണെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തരവാദിത്തരഹിതമായ പ്രസ്തുത വിഷയം കൈകാര്യം ചെയ്തതിനാല്‍ ജനങ്ങള്‍ക്ക് ദുരിതമുണ്ടായെന്നും അതിന്റെ പേരില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് വിശ്വേന്ദ്ര സിംഗിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.