ആലപ്പുഴ പാനൂരിന്റെ കാല്‍നൂറ്റാണ്ടിലേറെയായ ഹര്‍ത്താല്‍ വിരുദ്ധ ചരിത്രത്തിനു പരിസമാപ്തി

കടകള്‍ ഉള്‍പ്പെടെയുള്ളവ രാവിലെ തുറന്നുവെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ എത്തി പൂട്ടിക്കുകയായിരുന്നു. വാഹനങ്ങളും നിരത്തിലിറങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിജെപി നടത്തിയ കഴിഞ്ഞ ഹര്‍ത്താലില്‍ പാനൂരിലെ കടകള്‍ തുറന്നതും ചന്ത പതിവുപോലെ പ്രവര്‍ത്തിച്ചതും വാര്‍ത്തയായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹര്‍ത്താല്‍ വിരോധികള്‍ സോഷ്യല്‍മീഡിയയില്‍ പാനുരിനെ ഹര്‍ത്താല്‍ വിരുദ്ധ അടയാളമായി ഉയര്‍ത്തിക്കാട്ടുകയുണ്ടായി. എന്നാല്‍ ഇന്നത്തെ ഹര്‍ത്താല്‍ പാനൂരിന്റെ റിക്കോഡിനു തടയിടുകയായിരുന്നു.

ആലപ്പുഴ പാനൂരിന്റെ കാല്‍നൂറ്റാണ്ടിലേറെയായ ഹര്‍ത്താല്‍ വിരുദ്ധ ചരിത്രത്തിനു പരിസമാപ്തി

കാല്‍നൂറ്റാണ്ടിലേറയായ ആലപ്പുഴ പാനൂരിന്റെ ഹര്‍ത്താല്‍ വിരുദ്ധ ചരിത്രത്തിന് പരിസമാപ്തിയായി. ഒരു തലമുറയ്ക്കു മുമ്പേ പാനൂരിലെ ജനങ്ങള്‍ കൈയൊഴിഞ്ഞിരുന്ന ഹര്‍ത്താല്‍ വീണ്ടും തിരിച്ചു വന്നു. എല്‍ഡിഎഫ് നടത്തുന്ന ഇന്നത്തെ ഹര്‍ത്താല്‍ പാനൂരിനേയും ബാധിച്ചിരിക്കുകയാണ്.

കടകള്‍ ഉള്‍പ്പെടെയുള്ളവ രാവിലെ തുറന്നുവെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ എത്തി പൂട്ടിക്കുകയായിരുന്നു. വാഹനങ്ങളും നിരത്തിലിറങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിജെപി നടത്തിയ കഴിഞ്ഞ ഹര്‍ത്താലില്‍ പാനൂരിലെ കടകള്‍ തുറന്നതും ചന്ത പതിവുപോലെ പ്രവര്‍ത്തിച്ചതും വാര്‍ത്തയായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹര്‍ത്താല്‍ വിരോധികള്‍ സോഷ്യല്‍മീഡിയയില്‍ പാനുരിനെ ഹര്‍ത്താല്‍ വിരുദ്ധ അടയാളമായി ഉയര്‍ത്തിക്കാട്ടുകയുണ്ടായി. എന്നാല്‍ ഇന്നത്തെ ഹര്‍ത്താല്‍ പാനൂരിന്റെ റിക്കോഡിനു തടയിടുകയായിരുന്നു.

4d94bd39-709e-4a18-a741-d2ce43c4036d

മുന്‍കാലങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ തന്നെയാണ് പാനൂരുകാര്‍ ഹര്‍ത്താലിനെ ഒഴിവാക്കുന്നത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ അടുത്ത പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ എത്തുന്നതും ഇവിടെത്തന്നെ. ജനങ്ങള്‍ ഒന്നാകെ എടുത്ത തീരുമാനമാകയാല്‍ ചോദ്യം ചെയ്യാന്‍ മറ്റൊരിടത്തു നിന്നും ആരും ഇവിടേക്കു വരികയും പതിവില്ലായിരുന്നു. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ അടുത്ത സ്റ്റേഷനിലെ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിച്ചതും പാനൂരിലെ കമ്പോളങ്ങളെയായിരുന്നു.

[caption id="attachment_49518" align="aligncenter" width="640"]WhatsApp Image 2016-10-13 at 3.23.14 PM പാനൂരിൽ കഴിഞ്ഞ ഹർത്താൽ ദിനത്തിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നു[/caption]

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഹര്‍ത്താല്‍ ദിനം കടകള്‍ അടപ്പിക്കാന്‍ എത്തിയവവും 'കോയഇക്ക' എന്ന ചായക്കട നടത്തുന്ന പാനൂരുകാരനും തമ്മിലുണ്ടായ വാക്കേറ്റമാണ് പാനൂരില്‍ നിന്നും ഹര്‍ത്താലിനെ അകറ്റിയത്. കട അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകുലികളോട് തന്റെ അവസ്ഥ വിവരിച്ചപ്പോള്‍ അവര്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കോയഇക്ക കടഅടയ്ക്കലിനെ ശക്തിയുക്തം എതിര്‍ത്തു. കോയഇക്കയുടെ ഒപ്പം നില്‍ക്കാന്‍ അന്ന് നാട്ടുകാര്‍ ഒന്നടങ്കം എത്തിയപ്പോള്‍ ഹര്‍ത്താല്‍ അനുകൂലികളും ഒപ്പം ഹര്‍ത്താലും പാനൂരിന്റെ പടിയിറങ്ങുകയായിരുന്നു.

ഈ ഹര്‍ത്താല്‍ ദിനത്തിലും പാനൂരിലെ ജനജീവിതം സാധാരണപോലെയായിരുന്നു; കാരണം പാനൂരിലെ ജനങ്ങള്‍ സംഘടിതമായി ഹര്‍ത്താലിനെ പുറത്താക്കിയിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞു

ഇടയ്ക്കിടയ്ക്കുള്ള ഹര്‍ത്താല്‍ ദിനങ്ങളില്‍ ചില ഹര്‍ത്താല്‍ അനുകൂലികള്‍ പാനൂരിലേക്ക് ഒന്നു വന്നു നോക്കും. എന്നാല്‍ നാട്ടുകാരുടെ സംഘടിത ശക്തിക്കു മുന്നില്‍ ഒന്നും ചെയ്യാനാകാതെ മടങ്ങുകയാണ് പതിവ്. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ബിജെപി ഹര്‍ത്താലിന്റെ അന്നു പുറത്തുനിന്നുള്ളവര്‍ എത്തി കട അടയ്പ്പിക്കാന്‍ ശ്രമിക്കുകയും അതു സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. കടകള്‍ അടപ്പിയ്ക്കാന്‍ വന്നവര്‍ അന്നു പുഴയില്‍ ചാടി രക്ഷപ്പെടുകയാണു ചെയ്തത്.

കാലങ്ങളായി ഹര്‍ത്താലിനെ ചെറുത്തു തോല്‍പ്പിച്ച നാട് എന്ന പദവിയാണ് പാനൂരിന് ഇന്നത്തോടെ നഷ്ടമായത്.

Read More >>