അങ്കമാലിയില്‍ മകനെ വെടിവച്ചതിനു ശേഷം പിതാവ് ആത്മഹത്യ ചെയ്തു

അങ്കമാലി അയ്യംമ്പുഴയില്‍ മകനെ വെടിവച്ചതിനു ശേഷം പിതാവ് ആത്മഹത്യ ചെയ്തു. അയ്യംമ്പുഴ സ്വദേശി മാത്യുവാണ് മരിച്ചത്.

അങ്കമാലിയില്‍ മകനെ വെടിവച്ചതിനു ശേഷം പിതാവ് ആത്മഹത്യ ചെയ്തു

കൊച്ചി: അങ്കമാലി അയ്യംമ്പുഴയില്‍ മകനെ വെടിവച്ചതിനു ശേഷം പിതാവ് ആത്മഹത്യ ചെയ്തു. അയ്യംമ്പുഴയിലെ കാവുളള വീട്ടില്‍ മാത്യു(48) ആണ് മരിച്ചത്. ഞായാറാഴ്ച രാവിലെയാണ് സംഭവം നടന്നത്.

മകന്‍ മനുവിനെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബവഴക്കാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുളളു.

ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മാത്യു ഞായറാഴ്ച രാവിലെ തോക്കു വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ മനുവിന് വെടിയേല്‍ക്കുകയായിരുന്നുവെന്നും ഇതില്‍ മനം നൊന്തായിരുന്നു ആത്മഹത്യയെന്ന മറുവാദം നിലനില്‍ക്കുന്നുണ്ടെങ്കിലും പോലീസ് സ്ഥിതീകരിച്ചിട്ടില്ല. ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു. എന്നാല്‍ മനുവിന്റെ പരിക്ക് ഗുരതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More >>