പണം മാറ്റിവാങ്ങാന്‍ ബാങ്കിനു മുന്നില്‍ വരിനില്‍ക്കുന്ന കര്‍ഷകരെ ക്രൂരമായി മര്‍ദ്ദിക്കുന്ന പോലീസുകാരന്‍; നടുക്കുന്ന ഒരു ഫത്തേപ്പൂര്‍ കാഴ്ച

പണം മാറ്റിവാങ്ങാന്‍ ക്യുനിന്നവരെയാണ് പോലീസുകാര്‍ മര്‍ദ്ദിച്ചതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ സച്ചിന്‍ കുമാര്‍ എന്ന യുവാവ് പറഞ്ഞു. താനും പണം മാറാന്‍ വന്നതാണെന്നും അതിനിടയിലാണ് പോലീസുകാര്‍ കര്‍ഷകരെ മര്‍ദ്ദിക്കുന്നത് രശദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

പണം മാറ്റിവാങ്ങാന്‍ ബാങ്കിനു മുന്നില്‍ വരിനില്‍ക്കുന്ന കര്‍ഷകരെ ക്രൂരമായി മര്‍ദ്ദിക്കുന്ന പോലീസുകാരന്‍; നടുക്കുന്ന ഒരു ഫത്തേപ്പൂര്‍ കാഴ്ച

ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയിലെ സ്‌റ്റേറ്റ് ബാങ്കില്‍ പണം മാറ്റിയെടുക്കാന്‍ നിന്ന കര്‍ഷകരെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പഴയ 1000- 500 രൂപ നോട്ടുകള്‍ മാറാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കര്‍ഷകര്‍ക്ക് ബാങ്ക് സുരക്ഷയ്ക്കായി നിന്ന പോലീസുകാരന്റെ മര്‍ദ്ദനമേല്‍ക്കുന്നത്.

https://www.youtube.com/watch?v=Upd_BBFdjRU

ഫത്തേപ്പൂര്‍ ജില്ലാ തലസ്ഥാനത്തു നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള കിഷുന്‍പൂരിലെ സ്‌റ്റേറ്റ് ബാങ്കിനു മുന്നിലാണ് പ്രസ്തുത സംഭവം. പണം മാറാന്‍ മണിക്കൂറുകളോളം വരി നിന്ന കര്‍ഷകരെയാണ് പോലീസുകാര്‍ മര്‍ദ്ദിക്കുന്നത്. വരിനില്‍ക്കുന്ന കര്‍ഷകരെ ബാങ്കിനുള്ളിലേക്ക് കടത്തിവിടുന്നതിനിടയിലുംപോലീസുകാരന്‍ അവരെ മര്‍ദ്ദിക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പണം മാറ്റിവാങ്ങാന്‍ ക്യുനിന്നവരെയാണ് പോലീസുകാര്‍ മര്‍ദ്ദിച്ചതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ സച്ചിന്‍ കുമാര്‍ എന്ന യുവാവ് പറഞ്ഞു. താനും പണം മാറാന്‍ വന്നതാണെന്നും അതിനിടയിലാണ് പോലീസുകാര്‍ കര്‍ഷകരെ മര്‍ദ്ദിക്കുന്നത് രശദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

https://www.youtube.com/watch?v=CyDUb5cfHlA

അധ്വാനിച്ചുണ്ടാക്കിയ പണം മാറിയെടുക്കാന്‍ ക്യു നിന്ന ജനങ്ങള്‍ക്ക് ക്രൂരമായി മര്‍ദ്ദനമേല്‍ക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചയാകുകയാണ്. മദ്യത്തിനും സിനിമാ ടിക്കറ്റിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി ക്യു നില്‍ക്കുന്നതിനോട് ബാങ്കിലെയും എടിഎമ്മിലേയും ക്യൂവിനെ ഉപമിച്ച നടന്‍ മോഹന്‍ലാലിനുള്ള മറുപടിയായും പലരും ഈ ദൃശ്യത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Read More >>