വയനാട്ടില്‍ പണം പിന്‍വലിക്കാനാവാതെ വീട്ടിലേക്ക് മടങ്ങിയ കര്‍ഷകന്‍ കു‍ഴഞ്ഞുവീണു മരിച്ചു

വയനാട് പുല്‍പ്പള്ളി സീതാ മൗണ്ട് സ്വദേശിയായ പനയോലില്‍ ജോസഫാണ് (54) മരിച്ചത്.

വയനാട്ടില്‍ പണം പിന്‍വലിക്കാനാവാതെ വീട്ടിലേക്ക് മടങ്ങിയ കര്‍ഷകന്‍ കു‍ഴഞ്ഞുവീണു മരിച്ചു

കല്‍പറ്റ: ചികിത്സാ ആവശ്യാര്‍ഥം ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനാവാതെ കര്‍ഷകന്‍ കു‍ഴഞ്ഞുവീണ് മരിച്ചു. വയനാട് പുല്‍പ്പള്ളി സീതാ മൗണ്ട് സ്വദേശിയായ പനയോലില്‍ ജോസഫാണ് (54) മരിച്ചത്.

രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ജോസഫ് പണം പിന്‍വലിക്കാന്‍ പാടിച്ചിറ സൗത്ത് ഗ്രാമീൺ ബാങ്കില്‍ മണിക്കൂറുകളോളം ക്യൂ നിന്നെങ്കിലും പണം തീര്‍ന്നതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവിടെ വീടിന് പുറത്ത് നില്‍ക്കുന്നതിനിടെ കു‍ഴഞ്ഞുവീ‍ഴുകയായിരുന്നു. അയല്‍വാസികള്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ ഏലിക്കുട്ടി. രണ്ട് പെണ്‍കുട്ടികളുണ്ട്.

Read More >>