പ്രണയസാഫല്യത്തിന് 'ബാബ'യുടെ സഹായം തേടി; കിട്ടിയത് ധനനഷ്ടവും മാനഹാനിയും

ഏഴു ദിവസത്തിനുള്ളിൽ ഇഷ്ടപ്പെട്ട പെൺകുട്ടികളെ 'മാനസികമായി തളച്ച്' പ്രണയവിവാഹം നടത്തിക്കൊടുക്കും എന്ന പരസ്യം കണ്ടാണ് യുവാവ് 'ബാബ'യുടെ സമീപത്തെത്തിയത്. കാര്യ സാധ്യത്തിനു പ്രത്യേക പൂജകൾ ചെയ്യേണ്ടതുണ്ടെന്നു ധരിപ്പിച്ച ബാബാ വിലപിടിപ്പുള്ള വസ്തുക്കൾ ഇയാളെ കൊണ്ടു വാങ്ങിപ്പിച്ചു.

പ്രണയസാഫല്യത്തിന്

മൈസൂരു: അയൽക്കാരിയായ യുവതിയോട് തോന്നിയ പ്രണയം സഫലമാക്കാൻ ബാബയുടെ സഹായം തേടിയ യുവാവിന് ഒടുവിൽ കിട്ടിയതാകട്ടെ ധനനഷ്ടവും മാനഹാനിയും. അയൽക്കാരിയും വിവാഹമോചിതയുമായ യുവതിയോടുള്ള പ്രണയം തുറന്നുപറഞ്ഞിട്ടും നടക്കാതെ വന്നതോടെയാണ് മൈസൂരു സ്വദേശിയായ അസ്മത്ത് ഖാൻ 'ബാബ'യുടെ സഹായം തേടാൻ തീരുമാനിച്ചത്.

ഏഴു ദിവസത്തിനുള്ളിൽ ഇഷ്ടപ്പെട്ട പെൺകുട്ടികളെ 'മാനസികമായി തളച്ച്' പ്രണയവിവാഹം നടത്തിക്കൊടുക്കും എന്ന പത്രപരസ്യം ശ്രദ്ധയിൽപ്പെട്ട അസ്മത്ത് ഖാൻ നഞ്ചുമലിഗെയിലെ ബാബാ കബീറിന്റെ അടുത്ത് എത്തുകയായിരുന്നു.

ഉദ്ദിഷ്ടകാര്യത്തിനായി ചില പ്രത്യേക പൂജകൾ ചെയ്യേണ്ടതുണ്ടെന്ന് അസ്മത്ത് ഖാനെ ധരിപ്പിച്ച ബാബാ കബീർ സ്വർണം, വെള്ളി തുടങ്ങിയ വിലപിടിച്ച ലോഹങ്ങൾ വേണമെന്ന് പറഞ്ഞു വാങ്ങിപ്പിച്ചു.

[caption id="attachment_63147" align="alignleft" width="307"]fraud-baba ബാബ കബീർ[/caption]

നവംബർ 19ന് പൂജ നടത്തി ലോഹങ്ങളും മറ്റും ഒരു കറുത്ത തുണിയിൽ പൊതിഞ്ഞ് അസ്മത്ത് ഖാന് നൽകി. നവംബർ 20ആം തീയതി രാത്രി 9 മണിക്ക് ശേഷമേ പൊതി തുറക്കാവൂ എന്ന ബാബയുടെ നിർദേശം പാലിച്ച് പൊതി തുറന്ന അസ്മത്ത് ഖാന് പൊതിയിൽ വിലപിടിച്ച ലോഹങ്ങൾ ഒന്നും കാണാൻ കഴിഞ്ഞില്ല .  മാത്രമല്ല പ്രണയസാഫല്യവും ഉണ്ടായില്ല.
ഇതേ തുടർന്ന് അസ്മത്ത് ഖാൻ കെആർ പുറം പോലീസിൽ പരാതി നൽകുകയായിരുന്നു. പൊതി തുറന്നാൽ എന്ത് സംഭവിക്കും എന്ന് അറിയാവുന്ന ബാബ ഇതിനുള്ളിൽ തന്നെ നാടുവിട്ടിരുന്നു. നഞ്ചുമലിഗെയിൽ മുറി വാടകക്കെടുക്കാനായി ബാബ നൽകിയ വോട്ടർ ഐടിയുടെയും പാൻ കാർഡിന്റെയും പകർപ്പുകൾ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുറിക്കായി നൽകിയ 4000 രൂപയും തിരികെ വാങ്ങിയാണ് ബാബ അടുത്ത തട്ടിപ്പ് കേന്ദ്രം ലക്ഷ്യമാക്കി മു

Read More >>