മനുഷ്യനായതുകൊണ്ടല്ല, മുസ്ലീമായതു കൊണ്ടാണ് ഫൈസല്‍ കൊല്ലപ്പെട്ടത്

ഫൈസല്‍ വിഷയത്തില്‍ ഇപ്പോഴത്തെ പുതിയ ട്രെന്റ്; 'ജിംഷാറിനൊപ്പം നിന്നവര്‍ എവിടെ? റഫീഖിനൊപ്പം നിന്നവര്‍ എവിടെ? എന്തേ ഒന്നും ചെയ്യാത്തത്? മരിച്ചത് 'മനുഷ്യരാ'ണ്... ഇത് സെലക്ടീവ് അംനേഷ്യയാണ്. ' മാങ്ങാത്തൊലിയാണ്. തേങ്ങാക്കൊലയാണ്... ഈ ചോദിക്കുന്നതാരാണ്? അവിടെയാണ് ഗുട്ടന്‍സ്- ഷഫീക്ക് സുബൈദ ഹക്കിം എഴുതുന്നു

മനുഷ്യനായതുകൊണ്ടല്ല, മുസ്ലീമായതു കൊണ്ടാണ് ഫൈസല്‍ കൊല്ലപ്പെട്ടത്

[caption id="" align="alignleft" width="384"] ഷഫീക്ക് സുബൈദ ഹക്കിം [/caption]

ഫൈസല്‍ വിഷയത്തില്‍ ഇപ്പോഴത്തെ പുതിയ ട്രെന്റ്; 'ജിംഷാറിനൊപ്പം നിന്നവര്‍ എവിടെ? റഫീഖിനൊപ്പം നിന്നവര്‍ എവിടെ? എന്തേ ഒന്നും ചെയ്യാത്തത്? മരിച്ചത് 'മനുഷ്യരാ'ണ്... ഇത് സെലക്ടീവ് അംനേഷ്യയാണ്. ' മാങ്ങാത്തൊലിയാണ്. തേങ്ങാക്കൊലയാണ്... ഈ ചോദിക്കുന്നതാരാണ്? അവിടെയാണ് ഗുട്ടന്‍സ്... മേല്‍ പറഞ്ഞവരൊക്കെ തന്നെ... ഇങ്ങനെ ചോദിച്ച് ചോദിച്ച് കാലം കഴിക്കാമെന്നാണോ...?? 'ഫേസ്ബുക്കില്‍ ഞങ്ങള്‍ പ്രതികരിച്ചില്ലേ? ഞങ്ങള്‍ മിണ്ടാതിരുന്നോ? നോക്കൂ ഞങ്ങളുടെ ഹൃദയ വിശാലത...' ഇതാണ് സ്‌റ്റൈല്‍...

കഴിയുമെങ്കില്‍ എന്തെങ്കിലും വേഗം ചെയ്യാം. പഴിചാരിയിരിക്കുന്ന നേരം മതി നമുക്കെന്തെങ്കിലും ചെയ്യാന്‍. എന്താണ് ചെയ്യാന്‍ പറ്റുന്നതെന്ന് പറയൂ... നമുക്കൊരുമിച്ച് ചെയ്യാം. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട ഒരു കാര്യമാണ്.
1. ഫൈസല്‍ കേവലം മനുഷ്യനായതുകൊണ്ടല്ല കൊല്ലപ്പെട്ടത്; മുസ്ലീമായതുകൊണ്ടാണ്. ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തതുകൊണ്ടാണ്.
2. കൊന്നത് ആര്‍എസ്എസ്/സംഘപരിവാരങ്ങളും മറ്റുമാണ്. യു.എ.പി.എ പോലുള്ള വന്‍ നിയമങ്ങളൊന്നും അവരെ തേടിവരില്ല, ഐ.പി.സി 301ല്‍ കൂടുതല്‍ ചുമത്തുമെന്ന് തോന്നുന്നുമില്ല. (യു.എ.പി.എ ആരുടെ മേലും ചുമത്തണമെന്ന് ആഗ്രഹവുമില്ല.) മറിച്ച് മുസ്ലീമായ ഒരു കുറ്റവാളിയെ കിട്ടാന്‍ കാത്തിരിക്കുകയാണല്ലോ ഭരണകൂടം മേല്‍ പറഞ്ഞ മര്‍ദ്ദക നിയമങ്ങള്‍ ചാര്‍ത്താന്‍.
3. ഇതിന് ദുരഭിമാന കൊലപാതകത്തിന്റെ ഒരു സ്വഭാവം കൂടി ഉണ്ട്. കാരണം കൊന്നവരില്‍ ഫൈസലിന്റെ ബന്ധുക്കളടക്കം ഉണ്ട്. അത് കൂടുതല്‍ ഭയപ്പെടുത്തേണ്ട സംഗതിയാണ്. ഉത്തരേന്ത്യയിലാണ് അത് കൂടുതലെന്ന് പറഞ്ഞ് അഭിമാനിക്കേണ്ട.
4. ഏതൊരു മനുഷ്യനും അവനാഗ്രഹിക്കുന്ന മതത്തിലും വിശ്വാസത്തിലും ജീവിക്കാനും വിവാഹം കഴിക്കാനും മറ്റു കഴിയണം. അത് ഓരോ മനുഷ്യരുടെയും അവകാശമാണ്. അത് സംരക്ഷിക്കപ്പെടണം. അപ്പോള്‍ സംരക്ഷിക്കപ്പെടേണ്ടത് മതം മാറാനുള്ള അവകാശമാണ്.
5. ആര്‍.എസ്.എസ് അടക്കമുള്ള ഭീകരവാദ സംഘടനകളെയും അവരുടെ രാഷ്ട്രീയത്തിനെതിരെയും ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരണം. സര്‍ക്കാരുകള്‍ക്കെതിരെ മാത്രമല്ല ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ തന്നെ ഉര്‍ന്നുവരണം. ഇസ്ലാമിക് സ്റ്റേറ്റിനെ മാത്രമേ നമ്മള്‍ ഭയപ്പെടുകയുള്ളെന്നാണോ? ഇന്ത്യന്‍ ഐസിസിനെ നമ്മള്‍ ഭയക്കുകയില്ലെന്നാണോ? ഇന്ത്യയില്‍ നേരിട്ട് അപകടം വിതക്കുന്ന സംഘടനയാണ് ഇന്ത്യന്‍ ഐസിസ് ആയ സംഘപരിവാരങ്ങള്‍. മനുഷ്യനെ കഴുത്തറുത്ത് തന്നെ അവര്‍ വധിക്കും. മതം മാറിയവനെ കൊന്ന് കൊലവിളിക്കും. സധൈര്യം അതിന്റെ വിശദാംശങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റുകയും ചെയ്യും. അതിനെ ജയ് വിളിച്ച് ഫാന്‍സ് മുന്നിട്ട് നില്‍ക്കും. നിയമത്തിലൊന്നും അവര്‍ക്ക് ഭയമില്ല. നിയമം പെട്ടെന്ന് അവരെ തേടി വരികയുമില്ല. ഭയക്കേണ്ടതും പരാജയപ്പെടുത്തേണ്ടതുമായ രാഷ്ട്രീയം അതാണ്.