ഫൈസല്‍ വധക്കേസ്; സഹോദരീ ഭര്‍ത്താവടക്കം 8 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നാണ് പോലീസ് നല്‍കുന്ന സൂചന. കൊലപാതകം നടത്തിയവരെപ്പറ്റി കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ കസ്റ്റഡിയില്‍ ആകുമെന്നും പോലീസ് പറയുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലായവരെ തിരൂരങ്ങാടി സ്റ്റേഷനിലേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

ഫൈസല്‍ വധക്കേസ്; സഹോദരീ ഭര്‍ത്താവടക്കം 8 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മലപ്പുറം: തിരൂരങ്ങാടിയില്‍ മതംമാറിയതിന് യുവാവിനെ വെട്ടിക്കൊന്ന കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട ഫൈസലിന്റെ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പടെയുള്ളവരാണ് കസ്റ്റഡിയിലായത്. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഫൈസലിന്റെ സഹോദരീ ഭര്‍ത്താവ് സ്ഥലത്തെ പ്രധാന ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. മതം മാറിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഫൈസലിന്റെ തലയറുക്കുമെന്ന് നേരത്തെ ഇദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.


ഇവര്‍ എട്ടു പേരും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരല്ല. കൊലപാതകം നടത്തിയവരെപ്പറ്റി കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ കസ്റ്റഡിയില്‍ ആകുമെന്നും പോലീസ് പറയുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലായവരെ തിരൂരങ്ങാടി സ്റ്റേഷനിലേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

കഴിഞ്ഞദിവസം ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേന്നായിരുന്നു ഫൈസല്‍ കൊല്ലപ്പെട്ടത്. വെളുപ്പിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭാര്യയുടെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരുന്നു കൊലപാതകം. ഈ സമയത്ത് സഹോദരിയുടെ ഭര്‍ത്താവാണ് വിവരം കൊലപാതക സംഘത്തെ അറിയിച്ചത്. തുടര്‍ന്നാണ് അക്രമിസംഘം ഫൈസലിനെ കൊലപ്പെടുത്തിയത്. കൊണ്ടോട്ടി സിഐക്കാണ് കേസിന്റെ അന്വേഷണ ചുമതല. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാതകം അരങ്ങേറിയത്. ഗള്‍ഫില്‍ വച്ചാണ് ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചത്. ഫൈസലിനൊപ്പം ഭാര്യയും രണ്ടും മക്കളും ഇസ്ലാം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു. ഇവര്‍ നാട്ടില്‍ ഒരുമിച്ചായിരുന്നു താമസം. വീട്ടില്‍ വച്ച് സഹോദരീ ഭര്‍ത്താവ് പലതവണ ഫൈസലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഫൈസലിന്റെ മാതാവ് മിനി പറയുന്നു.

Read More >>