ഫൈസലിന്റെ കൊലപാതകം; സഹോദരി ഭര്‍ത്താവും ആര്‍എസ്എസ് നേതാക്കളുമടക്കം എട്ടു പേര്‍ അറസ്റ്റില്‍

എട്ടു മാസം മുമ്പ് ഇസ്ലാം മതം സ്വീകരിച്ച ഫൈസല്‍ കഴിഞ്ഞ നവംബര്‍ 20 ശനിയാഴ്ച്ച പുലര്‍ച്ചെയാണ് കൊടിഞ്ഞിയില്‍ വച്ച് കൊല്ലപ്പെട്ടത്. ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസമായിരുന്നു ഇത്.

ഫൈസലിന്റെ കൊലപാതകം; സഹോദരി ഭര്‍ത്താവും ആര്‍എസ്എസ് നേതാക്കളുമടക്കം എട്ടു പേര്‍ അറസ്റ്റില്‍മലപ്പുറം: കൊടിഞ്ഞിയില്‍ ഇസ്ലാംമതം സ്വീകരിച്ച പുല്ലാണി ഫൈസലിന്റെ കൊലപാതകവുമായ് ബന്ധപ്പെട്ട കേസില്‍ എട്ടു പ്രതികള്‍ അറസ്റ്റില്‍. ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദടക്കം എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഹരിദാസ്, ഷാജി, സുനി, ലിജേഷ്, പ്രദീപ്, സതീഷ്, ജയപ്രകാശ് എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്ത മറ്റ് ആര്‍എസ്എസ് പ്രാദേശിക നേതാക്കള്‍.

എട്ടു മാസം മുമ്പ് ഇസ്ലാം മതം സ്വീകരിച്ച ഫൈസല്‍ കഴിഞ്ഞ നവംബര്‍ 20 ശനിയാഴ്ച്ച പുലര്‍ച്ചെയാണ് കൊടിഞ്ഞിയില്‍ വച്ച് കൊല്ലപ്പെട്ടത്. ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസമായിരുന്നു ഇത്.

ഗള്‍ഫില്‍ വച്ചാണ് ഫൈസല്‍ മതം മാറിയത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു. ഫൈസലിന്റെ കുടുംബത്തില്‍ നിന്നും കൂടുതല്‍പേര്‍ മതം മാറി ഇസ്ലാമിലേക്ക് പോകുന്നത് തടയാനായിരുന്നു കൊലപാതകമെന്നും ഇത് ആസൂത്രിതമാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഫൈസല്‍ മതംമാറിയത് മുതല്‍ തലയറുക്കുമെന്ന് സഹോദരി ഭര്‍ത്താവായ വിനോദും ചില പ്രാദേശിക നേതാക്കളും ഭീഷണിപ്പെടുത്തിയിരുന്നുതായി ഫൈസലിന്റെ അമ്മ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Read More >>