നോട്ടുള്ള എടിഎം കണ്ടെത്താന്‍ 'മഷിയിട്ടു' നോക്കണ്ട; ക്ലിക്ക് ചെയ്തു നോക്കു

എ.ടി.എം തിരഞ്ഞ് ബുദ്ധിമുട്ടുകയാണോ? ഈ വെബ്‌സൈറ്റുകള്‍ പണമുള്ള എ.ടി.എം ലിസ്റ്റ് വിരല്‍ത്തുമ്പിലെത്തിക്കും

നോട്ടുള്ള എടിഎം കണ്ടെത്താന്‍

നോട്ടുകള്‍ നിരോധിച്ച ശേഷം രാജ്യത്തെ എ.ടി.എമ്മുകളുടെ മുമ്പില്‍ വന്‍ ക്യൂവുകളാണ് ഓരോ ദിവസവും രൂപപ്പെടുന്നത്. എന്നാല്‍ പണമുള്ള എ.ടി.എമ്മുകള്‍ എണ്ണത്തില്‍ 10 ശതമാനം പോലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. പലരും എ.ടി.എമ്മില്‍ കയറി കാര്‍ഡ് സൈ്വപ്പ് ചെയ്തുകഴിയുമ്പോഴാകും പണമില്ലെന്ന കാര്യം അറിയുന്നത്. പിന്നെ ഭാഗ്യപരീക്ഷണം പോലെ അടുത്ത എ.ടി.എമ്മിലേക്ക് പോകുകയാണ് പതിവ്. ഇങ്ങനെ എല്ലാ എ.ടി.എമ്മുകളിലും കയറി നിരാശരാകുന്നതിന് പകരം പണമുള്ള എ.ടി.എം കണ്ടെത്തുന്നതിനുള്ള സഹായവുമായി ചില വെബ്‌സൈറ്റുകള്‍ രംഗത്തെത്തി.

Cashnocash.com, ATM search.in CMS ATM finder എന്നിവയാണ് നിങ്ങളുടെ പ്രദേശത്തുള്ള പണമുള്ള എ.ടി.എമ്മുകള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നത്.

Quiker, NASSCOM എന്നിവ സംയുക്തമായാണ് Cashnocash.com ഡിസൈന്‍ ചെയ്തത്. വെബ്‌സൈറ്റില്‍ പ്രവേശിച്ച് സെര്‍ച്ച് ബോക്‌സില്‍ നിങ്ങളുടെ പിന്‍കോഡ് ടൈപ്പുചെയ്ത് ഫൈന്‍ഡ് ക്യാഷ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പണമുള്ള എ.ടി.എമ്മുകളുടെ ലിസ്റ്റ് തെളിഞ്ഞുവരികയാണ് ചെയ്യുന്നത്. പണമുള്ള എ.ടി.എമ്മുകള്‍ പച്ച നിറത്തിലും നീണ്ട ക്യൂവുള്ളവ ഓറഞ്ച് നിറത്തിലും പണമില്ലാത്തവ ചുവന്ന നിറത്തിലുമാണ് വെ്ബസൈറ്റില്‍ ദൃശ്യമാകുക.
ATM finder- രാജ്യത്തെ 55,000 എ.ടി.എമ്മുകള്‍ ഓപ്പറേറ്റുചെയ്യുന്ന സി.എം.എസ് ഇന്‍ഫോസിസ്റ്റംസ് എന്ന കമ്പനിയാണ് ATM finder എന്ന ടൂള്‍ വികസിപ്പിച്ചത്. ഈ ടൂള്‍ ഉപയോഗിച്ച് നിങ്ങളുടെ നഗരം സെലക്റ്റ് ചെയ്താല്‍ പണമുള്ളതും പണമില്ലാത്തതുമായ എ.ടി.എമ്മുകളുടെ ലിസ്റ്റ് തെളിഞ്ഞുവരും. 55,000 എ.ടി.എമ്മുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമേ ലഭ്യമാകുകയുള്ളുവെങ്കിലും വിവരങ്ങള്‍ 100 ശതമാനം കൃത്യമായിരിക്കും.

വാള്‍നട്ട്- 20 ലക്ഷം ഉപയോക്താക്കളുള്ള വാള്‍നട്ട് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചും എ.ടി.എമ്മുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാകും.

ATMsearch.in- സൈറ്റില്‍ പ്രവേശിച്ച് ലൊക്കേഷന്‍ ടൈപ്പുചെയ്ത് Search ATM ക്ലിക്കുചെയ്താല്‍ സമീപത്തെ പണമുള്ള എ.ടി.എമ്മുകളുടെ ലിസ്റ്റ് ദൃശ്യമാകും.

Story by
Read More >>